Monday, September 27, 2021

പ്രധാനമന്ത്രിക്ക് കുഞ്ഞൻ കൽപ്പാത്തിതേര് സമ്മാനിച്ച ശേഷം ധർമ്മരാജനിത് നല്ല സമയം

Must Read

പ്രധാനമന്ത്രിക്ക് കുഞ്ഞൻ കൽപ്പാത്തിതേര് സമ്മാനിച്ച ശേഷം ധർമ്മരാജനിത് നല്ല സമയം.കരകൗശല വസ്തുക്കളും അലങ്കാര സാമഗ്രികളുമുണ്ടാക്കി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒറ്റപ്പാലം സ്വദേശിയായ ഉള്ളാട്ടിൽ ധർമ്മരാജനാണ് (37) ശുക്രൻ തെളിഞ്ഞത്.

വി​വി​ധ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കും ക​ൽ​പ്പാ​ത്തി തേ​രി​നു​മെ​ല്ലാം ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തു നി​ന്നും ധ​ർ​മ്മ​ന് ഫോ​ണ്‍ കോ​ളു​ക​ൾ വ​രി​ക​യും വി​വി​ധ അ​ല​ങ്കാ​ര സാ​ധ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു സ​മ​യ​ത്താ​ണ് പാ​ല​ക്കാ​ട്ടെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സം​ഘാ​ട​ക സ​മി​തി ധ​ർ​മ്മ​രാ​ജ​ൻ ഉ​ണ്ടാ​ക്കി​യ ക​ൽ​പ്പാ​ത്തി തേ​രി​ന്‍റെ മാ​തൃ​ക ഉ​പ​ഹാ​ര​മാ​യി ന​ൽ​കി​യ​ത്.ഇ​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​വു​ക​യും സ​ന്തു​ഷ്ടി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ധ​ർ​മ്മ​രാ​ജ​ൻ ഉ​ണ്ടാ​ക്കി​യ ക​ൽ​പ്പാ​ത്തി തേ​രി​ന്‍റെ മാ​തൃ​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ച​തെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടു​കൂ​ടി ധ​ർ​മ്മ​രാ​ജ​നും പ്ര​ശസ്ത​നാ​യി. ഫോം ​സെ​റ്റ്, തു​ണി, നൂ​ൽ, മ​രം, എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹം തേ​ര് നി​ർ​മി​ച്ച​ത്.

വീ​ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ സ്വീ​ക​ര​ണ​മു​റി​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ല​ങ്കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ക​ര​കൗ​ശ​ല സാ​ധ​ന സാ​മ​ഗ്രി​ക​ളു​ണ്ടാ​ക്കു​ന്ന​തി​ൽ ധ​ർ​മ്മ​രാ​ജ​ൻ ശ്ര​ദ്ധേ​യ​നാ​ണ്.

ഉ​പ​രാ​ഷ്ട​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ഇ​ദ്ദേ​ഹ​മു​ണ്ടാ​ക്കി​യ വ​ള്ളു​വ​നാ​ട​ൻ പൂ​ത​ന്‍റെ മു​ഖം ഒ​റ്റ​പ്പാ​ല​ത്തു വ​ച്ച് ധ​ർ​മ്മ​രാ​ജ​ൻ മു​ന്പ് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

ചി​ന​ക്ക​ത്തൂ​ർ കു​തി​ര​യാ​ണ് ധ​ർ​മ്മ​രാ​ജ​ന്‍റെ മ​റ്റൊ​രു ആ​ക​ർ​ഷ​ണീ​യ​മാ​യ നി​ർ​മാ​ണ കൗ​തു​കം.ഗു​രു​വാ​യൂ​ര​ടക്ക​മു​ള്ള ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളി​ൽ കാ​ണു​ന്ന അ​ല​ങ്കാ​ര സാ​ധ​ന​ങ്ങ​ളി​ൽ പ​ല​തും ധ​ർ​മ്മ​രാ​ജ​ന്‍റെ സൃ​ഷ്ടി​ക​ളാ​ണ്.പാ​ല​ക്കാ​ട് ശ്രീ ​വി​ശാ​ലാ​ക്ഷി സമേത ക്ഷേ​ത്ര മാ​തൃ​ക​യാ​ണ് ഇ​പ്പോ​ൾ ഇ​ദ്ദേ​ഹം നി​ർമി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News