Tuesday, April 20, 2021

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ധന്‍സിങ് റാവത്ത് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്

Must Read

പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്

തൃശൂർ: പൂരം പ്രദർശന നഗരിയിൽ വ്യാപാരികൾക്കും തൊഴിലാളികൾക്കും കോവിഡ്. ഇതിനെ തുടർന്ന് പൂരം പ്രദർശനം നിർത്തിവച്ചു. 18 പേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ...

പെരുമ്പാവൂരിൽ വീണ്ടും വെടിവെയ്പ്പ്; സാമ്പത്തിക തർക്കം; കുറുപ്പംപടി തുരുത്തിയിൽ യുവാവിന് വെടിയേറ്റു; വെടി കൊണ്ടത് കഴുത്തിന്; യുവാവിനെ എറണാകുളം മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി

കൊച്ചി: പെരുമ്പാവൂരിൽ വീണ്ടും വെടിവെയ്പ്പ്. കുറുപ്പംപടി തുരുത്തിയിലാണ് ഇന്നലെ വെടിവെയ്പ്പ് നടന്നത്. തുരുത്തി പുനത്തിൽ കുടി പീട്ടിൽ വിഷ്ണു പി.എൻ (സന്ദീപ്) ( 25)നാണ് വെടിയേറ്റത്....

നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കാനിരിക്കേ, നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം...

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ധന്‍സിങ് റാവത്ത് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ബുധനാഴ്ച രാജിവെച്ചിരുന്നു. ത്രിവേന്ദ് സിങ് റാവത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് രാജി. പൗരി ജില്ലയിലെ ശ്രീനഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ ധന്‍സിങ് നിലവില്‍ മന്ത്രിയാണ്. ത്രിവേന്ദ്ര സിങ് രാജി വെക്കും മുമ്പേ അദ്ദേഹം സ്വകാര്യ ഹെലികോപ്ടറില്‍ തലസ്ഥാനത്തെത്തിയിരുന്നു.

ആര്‍എസ്എസുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് 50കാരനായ ധന്‍സിങ്. ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡിയുമുള്ള നേതാവാണ് ധന്‍സിങ്. അടുത്ത വര്‍ഷമാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary

Dhansingh Rawat to take over as Uttarakhand Chief Minister

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News