Wednesday, March 3, 2021

ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകും; ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1500 പേർക്ക് ഇന്നു മുതൽ ചുറ്റമ്പലത്തിലെത്തി ദർശനം നടത്താം

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

ഗുരുവായൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്തർക്ക് ക്ഷേത്ര ദർശനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകും. ഓൺലൈനിൽ ബുക്ക് ചെയ്യുന്ന 1500 പേർക്ക് ഇന്നു മുതൽ ചുറ്റമ്പലത്തിലെത്തി ദർശനം നടത്താം.

എന്നാൽ നാലമ്പലത്തിലേക്ക് പ്രവേശനമില്ല. ചോറൂണ് ഒഴികെയുള്ള മറ്റു വഴിപാടുകൾ നടത്താം. ചെറിയ കുട്ടികളേയും അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. കടകൾ തുറന്ന് പ്രവർത്തിപ്പിക്കില്ല. വ്യാപാരികൾക്ക് കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമെ കടകൾ തുറക്കാൻ അനുവദിക്കുകയുള്ളൂ. ദേവസ്വം ജീവനക്കാർക്കു കോവിഡ് ബാധിച്ചതു കാരണമാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ 12 മുതലാണ് ഭക്തർക്ക് ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഭക്തർക്ക് വിലക്കുണ്ടെങ്കിലും പൂജകൾ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതലാണ് ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. എന്നാൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 4 ദിവസത്തിനകം അത് നിർത്തിവെച്ചിരുന്നു.

English summary

Devotees will be allowed to enter the Guruvayur temple from today. From today, 1500 people who book online will be able to visit the area

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News