Monday, April 12, 2021

2018ലെ ശബരിമല സംഭവങ്ങൾ ഏറെ വേദനിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Must Read

രാജ്യത്ത് കോവിഡ് വ്യാപനത്തിൻെറ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിൻെറ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണെന്ന് വ്യക്തമാക്കി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സർവകാല റെക്കോഡിലെത്തി. രാജ്യത്താകമാനം 1,68,912 പേർക്ക് കഴിഞ്ഞ...

മൻസൂർ വധക്കേസിലെ പ്രതി രതീഷി‍െൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന ദുരൂഹ മരണങ്ങളും ചർച്ചയിലേക്ക്

കണ്ണൂർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി രതീഷി‍െൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന...

ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ വൈറൽ; സത്യാവസ്ഥ ഇതാണ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ യുവാവിനെയും യുവതിയെയും വെടിവെച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അതിന് പിന്നിലെ യഥാർഥ...

തിരുവനന്തപുരം: 2018ലെ ശബരിമല സംഭവങ്ങൾ ഏറെ വേദനിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദുഃഖിപ്പിച്ച സംഭവമാണ്, ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതി വിശാല ബെഞ്ചിൻെറ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും കൂടിയാലോചിച്ചേ സർക്കാർ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ: ‘2018ലെ ശബരിമല പ്രശ്നം യഥാർത്ഥത്തിൽ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങൾ അവിടെ നടന്നു. 2018ന് മുമ്പുള്ള തീർത്ഥാടന കാലത്തേക്കാൾ മനോഹരമായ ഉത്സവങ്ങൾ ‍ആയിരുന്നു എന്ന് ഭക്തർ തന്നെ പറഞ്ഞു. എല്ലാ തീർത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാൻ. 2018ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്.’
‘സുപ്രീംകോടതി വിശാല ബെഞ്ചിൻെറ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചേ സർക്കാർ തീരുമാനമെടുക്കൂ.’ -മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

English summary

Devaswom Minister Kadakampally Surendran said that the Sabarimala incidents of 2018 were very painful

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News