Thursday, May 13, 2021

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനായി 700 കോടിയുടെ പദ്ധതി; പ്രത്യേക യോഗം വിളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Must Read

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനായി 700 കോടിയുടെ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടർന്ന് പ്രത്യേക യോഗം വിളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബെംഗളൂരുവിലെ വ്യവസായിയായ ഗണശ്രാവൺ ആണ് ക്ഷേത്രത്തിന് വൻതുക നൽകാൻ സന്നദ്ധതയറിയിച്ച് ഒരു വർഷം മുമ്പ് രംഗത്തെത്തിയത്. എന്നാൽ, നടപടിക്രമങ്ങൾ വൈകുന്ന സാഹചര്യത്തിൽ മന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.

ഇത്ര വലിയ തുകയുടെ പദ്ധതിയ്ക്ക് കോടതിയുടെ അനുമതി തേടേണ്ടത് ആവശ്യമാണ്. ഇതിനായി ഒന്നാം തീയതി ഹൈക്കോടതിയിൽ അപേക്ഷ കൊടുക്കാൻ ഇന്ന് ക്ഷേത്രത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കോടതിയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ്, ചീഫ് കമ്മിഷണർ വേണുഗോപാൽ, ദേവസ്വം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയാണ് പദ്ധതിലൂടെ വിഭാവനം ചെയ്യുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മുന്നൂറ് കോടി രൂപ ചെലവിട്ട് ക്ഷേത്രത്തിൽ സ്വർണ്ണം പതിപ്പിക്കും. 500 കിടക്കകളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി, റിങ് റോഡുകളുടെ നവീകരണം, രണ്ട് പാലം, ഡ്രെയിനേജ്, കരകൗശല വസ്തുക്കൾക്കായി ഇൻഡസ്ട്രിയൽ പാർക്ക്, വാണിജ്യ സമുച്ചയങ്ങൾ എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്.

കർണാടകയിലെ രത്നവ്യപാരിയായ ഗണശ്രാവൺ നാല് വർഷം മുമ്പ് ബിസിനസിൽ തിരിച്ചടി നേരിട്ടപ്പോഴാണ് ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. തുടർന്ന് ബിസിനസിൽ ഉയർച്ച ഉണ്ടായപ്പോൾ, ലാഭത്തിന്റെ ഒരു ഭാഗം ചോറ്റാനിക്കര ക്ഷേത്ര നവീകരണത്തിനായി നീക്കി വെയ്ക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നവീകരിച്ച ക്ഷേത്രത്തിന്റെ രൂപരേഖ ഉൾപ്പെടെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഇക്കഴിഞ്ഞ നവംബറിൽ ഗണശ്രാവൺ നേരിട്ടെത്തി നടത്തിയിരുന്നു.

English summary

Devaswom Minister Kadakampally Surendran has called a special meeting following a complaint by a devotee who had offered to implement a Rs 700 crore project for the Chottanikkara Devi temple.

Leave a Reply

Latest News

ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം

ന്യൂഡൽഹി :ആശുപത്രിയിൽ ഓക്സിജൻ മാസ്കുമായി കിടന്ന് വീഡിയോ കോൺഫറൻസിലൂടെ കേസ് വാദിച്ച മലയാളി അഭിഭാഷകന് ഡൽഹി ഹൈക്കോടതിയുടെ അഭിനന്ദനം. അഡ്വ. സുഭാഷ് ചന്ദ്രന്റെ ജോലിയോടുള്ള ആത്മാർഥതയാണ്...

More News