Sunday, September 19, 2021

ക്ഷേത്രത്തിൽ ഇന്നു മുതൽ 5000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ ദർശനം അനുവദിക്കുമെന്നു ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്

Must Read

ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നു മുതൽ 5000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെ ദർശനം അനുവദിക്കുമെന്നു ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു. ഇപ്പോൾ 2000 പേർക്ക് അനുമതിയുണ്ടെങ്കിലും ബുക്ക് ചെയ്യുന്നവരിൽ പകുതി പേർ പോലും എത്തുന്നില്ല. വരാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ലഭിക്കാനാണ് എണ്ണം വർധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിൽ ഇന്ന് 88 വിവാഹങ്ങൾ നടക്കും. തിരക്കു നിയന്ത്രിക്കാൻ ഇന്നർ റിങ് റോഡിൽ രാവിലെ 6 മുതൽ വൺവേ ആക്കും. ഭക്തരുടെ വാഹനങ്ങൾ നിർബന്ധമായും ദേവസ്വത്തിന്റെ ബഹുനില പാർക്കിങ് കെട്ടിടത്തിൽ പാർക്ക് ചെയ്യണമെന്ന് ടെംപിൾ സ്റ്റേഷൻ ഓഫിസർ സി.പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു. 29, 30, സെപ്റ്റംബർ ഒന്ന്, 12 തീയതികളിൽ 80 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

വിമാനത്താവളത്തിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപയും രേഖകളും അടങ്ങിയ പഴ്‌സിന്റെ ഉടമയെ പ്രവാസിസുഹൃത്തുക്കൾ വാട്‌സാപ്പ് സഹായത്തോടെ കണ്ടെത്തി പഴ്‌സ് തിരിച്ചേൽപ്പിച്ചു

വിമാനത്താവളത്തിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപയും രേഖകളും അടങ്ങിയ പഴ്‌സിന്റെ ഉടമയെ പ്രവാസിസുഹൃത്തുക്കൾ വാട്‌സാപ്പ് സഹായത്തോടെ കണ്ടെത്തി പഴ്‌സ് തിരിച്ചേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാനാണ്...

More News