Thursday, July 29, 2021

മൽഡോവയിൽ തടാകത്തിൽ മുങ്ങി മരിച്ച ദേവദത്ത്, ആഗ്രഹം പൂർത്തിയാക്കാതെ ഒരുഗ്രാമത്തെ കണ്ണീരിലാഴ്ത്തി യാത്രയായി

Must Read

തലയോലപ്പറമ്പ്: അച്ഛൻ പ്രദീപ് കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകനെ ഡോക്ടറായി കാണുകയെന്നത്‌. ആഗ്രഹം പൂർത്തിയാക്കാതെ ഒരുഗ്രാമത്തെ കണ്ണീരിലാഴ്ത്തി ദേവദത്ത്‌ യാത്രയായി. മകൻ നാട്ടുകാർക്ക് സേവനം ചെയ്യണം എന്നുള്ളതും മാതാപിതാക്കളുടെ ആഗ്രഹമായിരുന്നു. അതിനായി വീടിനുമുമ്പിൽ സ്ഥലംവരെ വാങ്ങിയിട്ടിരുന്നു പ്രദീപ്കുമാർ. പഠനത്തിൽ മാത്രമല്ല കലാകായിക മത്സരങ്ങളിലും ചിത്രരചനയിലും ദേവദത്ത് മിടുക്കുതെളിയിച്ചിരുന്നു. മെഡിക്കൽ പഠനത്തിനായി മൽഡോവായിലേക്ക് പോകുന്നതിനുമുമ്പ് അയൽവാസികളടക്കമുള്ള എല്ലാവരോടും യാത്രപറയാൻ എത്തിയത്‌ ഇപ്പോൾ നീറുന്ന ഓർമയാണ്‌. ഡോക്ടറായ ശേഷം നാട്ടുകാരെ പണം വാങ്ങാതെ ചികിത്സിക്കണമെന്നതായിരുന്നു ദേവദത്തിന്റെ ആഗ്രഹമെന്ന്‌ സുഹൃത്തുക്കൾ പറയുന്നു. മൽഡോവയിൽ തടാകത്തിലാണ് ദേവദത്ത് മുങ്ങിമരിച്ചത്. തലയോലപ്പറമ്പ് പ്രദീപ് സദനിൽ റിട്ട. അധ്യാപകൻ പ്രദീപ്കുമാറിന്റെയും രേഖയുടെയും മകനാണ് ദേവദത്ത്. ഞായറാഴ്ച വെളുപ്പിന് അഞ്ചിന് മൃതദേഹം എത്തിച്ചു. എട്ടരയ്ക്ക്‌ ശവസംസ്കാരം നടത്തി.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News