Sunday, September 19, 2021

ആലുവ സെയ്ന്റ് ഡൊമിനിക് പള്ളിയ്ക്ക് മുൻപിലുള്ള കപ്പേളയിൽ സ്ഥാപിച്ച കൽവിളക്ക് നശിപ്പിക്കപ്പെട്ട നിലയിൽ

Must Read

ആലുവ സെയ്ന്റ് ഡൊമിനിക് പള്ളിയ്ക്ക് മുൻപിലുള്ള കപ്പേളയിൽ സ്ഥാപിച്ച കൽവിളക്ക് നശിപ്പിക്കപ്പെട്ട നിലയിൽ. വെള്ളിയാഴ്ച രാത്രിയിലാണ് കൽവിളക്കുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതെന്ന് കരുതുന്നു.

പല കഷ്ണങ്ങളായി അടർന്ന് വേർപെട്ട നിലയിലാണ് വിളക്ക്. ശനിയാഴ്ച രാവിലെ പള്ളിയിൽ വന്ന വിശ്വാസികളാണ് ആദ്യം കണ്ടത്. പള്ളി വികാരി ഫാ. പോൾ വി. മാടൻ പോലീസിന് പരാതി നൽകി. എ.എസ്.ഐ. പി.ജി. സാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി.

സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News