Monday, September 27, 2021

സർവീസിൽനിന്ന് പിരിച്ചുവിട്ടിട്ടും പോലീസ് ചമഞ്ഞ് നാട്ടുകാരെ കബളിപ്പിച്ചയാളെ അറസ്റ്റുചെയ്തു

Must Read

നാഗർകോവിൽ: സർവീസിൽനിന്ന് പിരിച്ചുവിട്ടിട്ടും പോലീസ് ചമഞ്ഞ് നാട്ടുകാരെ കബളിപ്പിച്ചയാളെ അറസ്റ്റുചെയ്തു. മണ്ടയ്ക്കാട് അഴകൻപാറ കാട്ടുവിള സ്വദേശി ശേഖർ (53)ആണ് അറസ്റ്റിലായത്. കുളച്ചലിൽ വർക്‌ഷോപ്പ് നടത്തിവരുന്ന പനവിള സ്വദേശി രാജന്റെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം കാർ നന്നാക്കാൻ വർക്‌ഷോപ്പിൽ വന്ന ശേഖർ, കാർ നന്നാക്കിയശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചു. വർക്‌ഷോപ്പ് ജീവനക്കാർ കൂലി ചോദിച്ചപ്പോൾ, കുളച്ചൽ ഡിവൈ.എസ്.പി. ഓഫീസിലെ എസ്.ഐ. ആണെന്ന്‌ അറിയിച്ച ശേഖർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഇതിനു മുമ്പും രണ്ടുപ്രാവശ്യം ഇതുപോലത്തെ സംഭവം ആവർത്തിച്ചിരുന്നതിനാൽ, വർക്‌ഷോപ്പ് ഉടമ രാജൻ കുളച്ചൽ പോലീസിന് വിവരം നൽകി. തുടർന്നുനടന്ന അന്വേഷണത്തിലാണ് വ്യാജ പോലീസിനെ കണ്ടെത്തിയത്. ഇയാളിൽനിന്ന് എസ്.ഐ.യുടെയും, ട്രാൻസ്‌പോർട്ട് ജീവനക്കാരന്റെയും വ്യാജ തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News