Thursday, July 29, 2021

രണ്ടിടത്ത് സ്ഥലമുണ്ടായിട്ടും ബാലരാമപുരം പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ

Must Read

ബാലരാമപുരം:രണ്ടിടത്ത് സ്ഥലമുണ്ടായിട്ടും ബാലരാമപുരം പോലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ.

ജില്ലയിലെ പ്രധാന വാണിജ്യപട്ടണമായ ബാലരാമപുരത്ത് കരമന-കളിയിക്കാവിള ദേശീയപാത വികസനത്തെ തുടർന്നാണ് കവലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പോലീസ്‌സ്റ്റേഷന്റെ പകുതിയോളം ഭാഗം പൊളിച്ചുമാറ്റിയത്. നിലവിൽ ഔട്ട്‌പോസ്റ്റ് മാത്രമാണ് കവലയിൽ പ്രവർത്തിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ഒന്നര കിലോമീറ്ററിനടുത്തുള്ള പനയറക്കുന്നിലെ വാടകക്കെട്ടിടത്തിൽ വീട് വാടകയ്‌ക്ക് എടുത്താണ് പ്രവർത്തനം തുടങ്ങിയത്.

ചെറിയ മുറികളുള്ള കെട്ടിടത്തിലെ പ്രവർത്തനം പലപ്പോഴും ബുദ്ധിമുട്ട് തന്നെയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

കൊടിനടയിലെ കച്ചേരിക്കുളം നികത്തിയ സ്ഥലത്താണ് പഞ്ചായത്ത് 21 സെന്റ് സ്ഥലം പോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കുന്നതിനായി അനുവദിച്ചത്.

എന്നാൽ സർക്കാർ അടുത്തിടെ ഇറക്കിയ വിജ്ഞാപനത്തിൽ കുളങ്ങൾ നികത്തിയുള്ള കെട്ടിടനിർമാണത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പുതിയ കെട്ടിടം നിർമിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ എല്ലാം മന്ദഗതിയിലായി.

എന്നാൽ സിവിൽ സ്റ്റേഷൻ പണിയുന്നതിനുവേണ്ടി മണ്ണാംചിറയിൽ 80 സെന്റ് വസ്തു കണ്ടെത്തിയ സ്ഥലത്ത് പോലീസ് സ്‌റ്റേഷനും കൂടി പണിയുന്നതിനുള്ള നടപടികൾ ആരംഭിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

തിരക്കും അപകടവും പോലീസിനു വെല്ലുവിളി

ദേശീയപാതയിലെ തിരക്കും പലപ്പോഴും ഉണ്ടാകുന്ന അപകടങ്ങളും ബാലരാമപുരത്തുനിന്ന് പോലീസ് സ്റ്റേഷൻ മറ്റൊരിടത്ത് പ്രവർത്തിക്കുന്നതു കാരണം വെല്ലുവിളിയാകുന്നുണ്ട്.

ബാലരാമപുരം- വിഴിഞ്ഞം റോഡിലെ തിരക്കു മറികടന്ന് വളരെ അത്യാവശ്യ ഘട്ടങ്ങളിൽ പോലീസിന് അപകടസ്ഥലത്തേക്ക്‌ എത്തിച്ചേരുന്നതു വളരെ ബുദ്ധിമുട്ടാണ്

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News