Wednesday, September 23, 2020

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വ്യാജ മെംബർക്കെതിരെ പരാതി; നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ് ; പരാതിക്കാരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ പി.ആർ പ്രസാദ്

Must Read

ബി ജെ പിയ്ക്ക് മുമ്പിൽ സമരം നടത്തിയ ആ ഒറ്റയാൾ പോരാളി ഇവിടെയുണ്ട്

കൊച്ചി: ചെങ്കൊടി കയ്യിലേന്തി നിര്‍ഭയം യുവമോര്‍ച്ചാ പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളോടെ ഒറ്റക്കെത്തിയ സഖാവിനെ ഒടുവില്‍ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ആ ധീര...

ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കും

മക്ക :ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കുന്നു.നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക്​​...

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം...

കൊച്ചി: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വ്യാജ മെംബർക്കെതിരെ പരാതി നൽകിട്ടും നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ്. മെംബർ അല്ലാത്ത ലെനിൻ മാത്യൂ എന്നയാൾ വാഹനത്തിൽ ചുവന്ന ബോർഡിൽ കേന്ദ്ര സർക്കാരിൻ്റെ പേര് ദുരുപയോഗം ചെയ്ത് എഫ്.സി.ഐ മെംബർ എന്ന് എഴുതി വിലസുന്നതായി പരാതി. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ പി.ആർ പ്രസാദ് ഇത് സംബന്ധിച്ച പരാതി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നൽകിയിട്ട് മാസങ്ങളായി. നാളിതുവരെ അന്വേഷണം നടത്താൻ പോലും പോലീസ് തയ്യാറായിട്ടില്ല.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വ്യാജ മെംബർക്കെതിരെ പരാതി; നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ് ; പരാതിക്കാരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ പി.ആർ പ്രസാദ് 1

അഴിമതി ആരോപണത്തേ തുടർന്ന് തരംതാഴ്ത്തപ്പെട്ട ഇയാൾ പോലീസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് സൗജന്യ കിറ്റുകളും മറ്റും നൽകിയത് വിവാദത്തിന് ഇടയാക്കിയിരുന്നു. രണ്ടു ദിവസം മുമ്പ് വരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുമ്പിലൂടെ എഫ്.സി.ഐ ബോർഡ് മെംബറുടെതെന്ന് തെറ്റിധരിപ്പിക്കുന്ന വാഹനത്തിൽ ഇയാൾപോയതായി ദൃക്സാക്ഷികൾ പറയുന്നു.

എൻഡിഎ യുടെ ഘടക കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ നേതാവാണ് ലെനിൻ മാത്യൂ. എറണാകുളം ജില്ലാ പ്രസിഡൻ്റ് ആയ ലെനിൻ മാത്യൂവിനെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മെംബർ സ്ഥാനത്ത് നിന്ന് ആരോപണങ്ങളെ തുടർന്ന്പുറത്താക്കിയിരുന്നു. അർഹത ഇല്ലാത്തവരും അഴിമതിക്കാരുമായ നിരവധി ആളുകൾ ബോർഡ് മെംബർ സ്ഥാനത്തുണ്ടെന്ന് നിരവധി പരാതികൾ നേരത്തേ തന്നെ ഉയർന്നിരുന്നു. പാർട്ടി ദേശീയ നേതൃത്വം പിരിച്ചുവിട്ട തൊഴിലാളി നേതാവായ ലെനിൻ മാത്യൂവിനെ എറണാകുളം ജില്ലാ പ്രസിഡൻറ് ആക്കിയതും ദേശീയ നേതാക്കളെയും അണികളേയും ചൊടിപ്പിച്ചു. എറണാകുളത്തെ മുതിർന്ന നേതാക്കളുടെ ഒത്താശയിലാണ് ഇയാൾ ഇപ്പോഴും നേതാവായി തുടരുന്നത്. ഇയാളുടെ പ്രവൃത്തികൾക്ക് കൂട്ടുനിൽക്കുന്നതും ഈ നേതാക്കളാണെന്നാണ് ആക്ഷേപം.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വ്യാജ മെംബർക്കെതിരെ പരാതി; നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ് ; പരാതിക്കാരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ പി.ആർ പ്രസാദ് 2
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വ്യാജ മെംബർക്കെതിരെ പരാതി; നടപടിയെടുക്കാതെ പാലാരിവട്ടം പോലിസ് ; പരാതിക്കാരൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ പി.ആർ പ്രസാദ് 3

പാർട്ടിയിൽ അഴിമതി ആരോപണങ്ങളെ തുടർന്ന് നിരവധി നേതാക്കൾ നിരീക്ഷണത്തിലാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പേരിൽ തൊഴിൽ തട്ടിപ്പും നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് എൽ.ജെ.പി നേതാവ് 35 ലക്ഷം രൂപം വീതം തട്ടിയെടുത്തതായാണ് വിവരം. വയനാട്ടിലെ റിസോർട്ടിൽ റിയൽ എസ്‌റ്റേറ്റ് ഇടപാട് നടത്തി പണം തട്ടിയതായുള്ള പരാതിയും പോലീസും കേന്ദ്ര നേതൃത്വവും അന്വേഷിച്ച് വരികയാണ്.

അഴിമതി ആരോപണങ്ങളേയും പരാതികളേയും തുടർന്ന് ഇൻ്റലിജൻസ് വിഭാഗം എൽ.ജെ പി നേതാക്കൾക്കെതിരെ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ജില്ലാതല നേതാക്കൾക്കെതിരെയാണ് അന്വേഷണം.

മലേഷ്യയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എടുത്ത എൽ ജെ പി നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഒരാളിൽ നിന്നും 50,000 – 1,50,000 രൂപ വീതം നൂറ്ക്കണക്കിന് ആളുകളിൽ നിന്നാണ് പണം വാങ്ങിയിട്ടുള്ളത്.

English summary

Despite filing a complaint against a fake member of the Food Corporation of India, the Palarivattom police did not take any action. It is alleged that Lenin Mathew, a non-member, misused the name of the Central Government on the red board of the vehicle and wrote “FCI Member”. Food Corporation of India Kochi Divisional Manager PR Prasad has lodged a complaint with the Palarivattom Police Station for months. To date, police are not ready to investigate. The man, who was demoted following allegations of corruption, had given free kits to police and media personnel, sparking controversy. According to eyewitnesses, he had gone in front of the Palarivattom police station till two days ago in a vehicle mistaken for an FCI board member.

Lenin Mathew is the leader of the Lok Janshakti Party, a constituent party of the NDA. Lenin Mathew, the Ernakulam district president, was subsequently removed from his post as a member of the Food Corporation of India. Several complaints had already been raised that many unqualified and corrupt people were in the position of board members. The appointment of Lenin Mathew, the union leader who dismissed the party’s national leadership, as the Ernakulam district president has angered national leaders and rank and file. He is still a leader under the auspices of senior leaders in Ernakulam.

Several leaders in the party are under surveillance following allegations of corruption. Police have received information that employment scams are taking place in the name of the Food Corporation of India. It is learned that the LJP leader allegedly swindled Rs 35 lakh each by offering him a job with the Food Corporation of India. The police and the central leadership are investigating a complaint alleging money laundering in a real estate deal at a resort in Wayanad.

The Intelligence Agency (CIA) has launched an investigation into the LJP leaders following allegations of corruption. The probe is against district level leaders.

A complaint has been lodged against an LJP leader who swindled money by offering him a job in Malaysia. This is being investigated. 50,000 – 1,50,000 each from hundreds of people.

Leave a Reply

Latest News

ബി ജെ പിയ്ക്ക് മുമ്പിൽ സമരം നടത്തിയ ആ ഒറ്റയാൾ പോരാളി ഇവിടെയുണ്ട്

കൊച്ചി: ചെങ്കൊടി കയ്യിലേന്തി നിര്‍ഭയം യുവമോര്‍ച്ചാ പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളോടെ ഒറ്റക്കെത്തിയ സഖാവിനെ ഒടുവില്‍ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ആ ധീര...

ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കും

മക്ക :ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കുന്നു.നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാല്‍...

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം അ​ന്തി​മ​ഫ​ലം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും ജ​ന​ങ്ങ​ള്‍​ക്ക്...

സർക്കാർ ഓഫീസുകളിൽ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം:ലക്ഷ്യം ഹാജര്‍ നില നൂറുശതമാനമാക്കൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്ന് മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. ദുരന്ത നിവാരണ അഥോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്....

ഒമാനിൽ പൊതുഗതാഗതം പുനരാരംഭിക്കുന്നു

മസ്ക്കറ്റ്: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച പൊതുഗതാഗത മേഖലയില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സെപ്റ്റംബര്‍ 27 മുതല്‍ വീണ്ടും ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനെന്ന് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു.ഇന്‍റര്‍സിറ്റി സര്‍വീസുകളായിരിക്കും...

More News