Wednesday, December 1, 2021

ബലാത്സംഗക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത്‌ റാം റഹീം സിങ്ങിന്‌ മറ്റൊരു കൊലപാതകക്കേസിലും ജീവപര്യന്തം തടവുശിക്ഷ

Must Read

ചണ്ഡിഗഡ്‌: ബലാത്സംഗക്കേസിലും കൊലക്കേസിലും ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത്‌ റാം റഹീം സിങ്ങിന്‌ മറ്റൊരു കൊലപാതകക്കേസിലും ജീവപര്യന്തം തടവുശിക്ഷ. തന്റെ മുന്‍ മാനേജര്‍ രഞ്‌ജിത്‌ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണു ശിക്ഷ. ആശ്രമത്തിലെത്തുന്ന സ്‌ത്രീകളെ റാം റഹീം സിങ്‌ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന ഊമക്കത്ത്‌ പ്രചരിച്ചതിനു പിന്നില്‍ രഞ്‌ജിത്‌ സിങ്ങാണെന്ന സംശയം കൊലപാതകത്തിലെത്തിയെന്നാണു കേസ്‌. 2002 ജൂലൈയിലായിരുന്നു സംഭവം. ഈ കേസില്‍ റാം റഹീം സിങ്‌ 31 ലക്ഷം രൂപ പിഴയുമടയ്‌ക്കണം.
കൂട്ടുപ്രതികളായ കിഷന്‍ ലാല്‍, ജസ്‌മീര്‍ സിങ്‌, അവതാര്‍ സിങ്‌, സബ്‌ദില്‍ എന്നിവരെയും ഹരിയാന പഞ്ച്‌കുലയിലെ സി.ബി.ഐ. കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അബ്‌ദില്‍ ഒന്നര ലക്ഷം രൂപയും കിഷന്‍ ലാലും ജസ്‌ബീറും ഒന്നേകാല്‍ ലക്ഷം രൂപയും അവതാര്‍ 75000 രൂപയും പിഴയടയ്‌ക്കണം. റോത്തക്കിലെ സുനാരിയ ജയിലില്‍ കഴിയുന്ന റാം റഹീം സിങ്ങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണു കോടതിക്കു മുന്നിലെത്തിച്ചത്‌. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ശിക്ഷ വിധിക്കുന്നതു സംഘര്‍ഷത്തിനു കാരണമായേക്കുമെന്ന ആശങ്ക കണക്കിലെടുത്ത്‌ പഞ്ച്‌കുലയിലും ദേരാ ആശ്രമത്തിന്റെ ആസ്‌ഥാനമായ സിര്‍സയിലും സുരക്ഷാസന്നാഹം ശക്‌തമാക്കിയിരുന്നു.
ലൈംഗിക ചൂഷണം സംബന്ധിച്ചു പ്രചരിച്ച കത്ത്‌ അടിസ്‌ഥാനമാക്കി “പൂരാ സച്ച്‌” എന്ന പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച രാംചന്ദ്ര ഛത്രപതി എന്ന മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റാം റഹീം സിങ്‌ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്‌. ആശ്രമത്തിലെ രണ്ട്‌ അന്തേവാസിനികളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 2017-ല്‍ കോടതി ഇയാളെ 20 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News