കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക്

0

കോപ്പന്‍ഹേഗന്‍: യൂറോപ്പിൽ കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക്. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പൂര്‍ണമായും രാജ്യം തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്റക്സന്‍ അറിയിച്ചു.

സ​മ്പ​ര്‍​ക്ക പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ആ​പ്പ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു. നി​ശാ ക്ല​ബു​ക​ളി​ലു​ള്‍​പ്പ​ടെ ഇ​നി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല. നി​ല​വി​ല്‍ ഡെ​ന്മാ​ര്‍​ക്കി​ല്‍ ഒ​മി​ക്രോ​ണ്‍ വ്യാ​പ​നം ശ​ക്ത​മാ​ണ്. എ​ങ്കി​ലും ജ​ന​ങ്ങ​ള്‍​ക്കെ​ല്ലാം മൂ​ന്ന് ഡോ​സ് വാ​ക്സി​ന്‍ ന​ല്‍​കി​യെ​ന്നും ഇ​നി അ​പ​ക​ട​മി​ല്ലെ​ന്നു​മാ​ണ് ഡെ​ന്മാ​ര്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

ഇ​പ്പോ​ഴും 29,000 ല​ധി​കം പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളാ​ണ് ഡെ​ന്മാ​ര്‍​ക്കി​ലു​ള​ള​ത്. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ളു​മു​ണ്ട്.

Leave a Reply