Sunday, January 24, 2021

61കാരന്‍റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്‌

Must Read

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട്...

 

ദില്ലി; ആപ്പിള്‍ വാച്ച്‌ കെട്ടിയത് മൂലം കൃത്യസമയത്ത് ഹൃദയത്തിന്‍റെ പ്രശ്നം അറിഞ്ഞ ഇന്‍ഡോര്‍ സ്വദേശിയായ 61കാരന്‍റെ ജീവന്‍ രക്ഷപ്പെട്ടു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മുന്‍ ഫാര്‍മ ജീവനക്കാരനായ ആര്‍ രാജാന്‍സിന് ആശംസകളുമായി ആപ്പിള്‍ മേധാവി ടിം കുക്കിന്‍റെ സന്ദേശവും എത്തി. ഈ കഴിഞ്ഞ മാര്‍ച്ച്‌ മാസമാണ് ഇദ്ദേഹത്തിന് ഇസിജി സംവിധാനമുള്ള ആപ്പിള്‍ വാച്ച്‌ 5 ലഭിക്കുന്നത്.

ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയും മുന്‍ ടെക്കിയുമായ മകന്‍ സിദ്ധാര്‍ത്ഥ് ആണ് ഇദ്ദേഹത്തിന് ഈ വാച്ച്‌ സമ്മാനിച്ചത്. ഒപ്പം ഈ വാച്ചിലെ പിതാവിന്‍റെ ഇസിജിയുടെ റിസല്‍ട്ട് സ്വന്തം ഫോണില്‍ കാണുവാനുള്ള സംവിധാനവും സിദ്ധാര്‍ത്ഥ് സജീകരിച്ചിരുന്നു.കൃത്യമായി ദിവസങ്ങള്‍ ഈ റിസല്‍ട്ടുകള്‍ നീരീക്ഷിച്ച സിദ്ധാര്‍ത്ഥ് അര്‍ദ്ധരാത്രിയില്‍ രണ്ടോ മൂന്നോ തവണ പിതാവിന് ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ കാണിക്കുന്നത് ശ്രദ്ധിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹം ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ സിദ്ധാര്‍ത്ഥിന്‍റെ പിതാവിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കൊവിഡ് -19 നിയന്ത്രണങ്ങള്‍ കാരണം ശസ്ത്രക്രിയ വൈകിയെങ്കിലും രാജന്‍സ് തന്റെ ആപ്പിള്‍ വാച്ചില്‍ ഇസിജി നിരീക്ഷിക്കുന്നത് തുടര്‍ന്നിരുന്നു.

പിതാവിന്‍റെ ശസ്ത്രക്രിയയ്ക്കുശേഷം സിദ്ധാര്‍ഥ് ആപ്പിള്‍ മേധാവി ടിം കുക്കിന് നന്ദി അറിയിച്ച്‌ കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പിനാണ് കുക്ക് മറുപടി നല്‍കിയത്- സിദ്ധാര്‍ഥ്, ഈ കാര്യം അറിയിച്ചതിന് നന്ദി. നിങ്ങളുടെ പിതാവിന് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചുവെന്നതില്‍ സന്തോഷമുണ്ട്, അദ്ദേഹത്തിന് ഇപ്പോള്‍ സുഖം തോന്നുന്നുവെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് ടിം കുക്കിന്‍റെ പ്രതികരണം.Delhi; The 61-year-old Indore native, who was diagnosed with a heart problem on time, escaped with his Apple Watch tied. Apple chief Tim Cook has congratulated R Pharma, a former pharma employee who is recovering from heart surgery.

Leave a Reply

Latest News

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്

വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി മരിച്ചു. കണ്ണൂർ സ്വദേശി ഷഹാനയാണ് മരിച്ചത്. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെൻ്റിൽ താമസിക്കുമ്പോഴാണ് കാട്ടാന...

മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി

ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഹോം സ്റ്റേ അധികൃതർ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി...

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു

ചുവപ്പ് കാർഡിൽ പത്തുപേരായി ചുരുങ്ങിയ എഫ്.സി ഗോവക്കെതിരെ വിജയം നേടിയെടുക്കാനാകാതെ കൊമ്പൻമാർ കളിയവസാനിപ്പിച്ചു. അവസാന മിനുറ്റുകളിൽ വീണുകിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാത്ത ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ...

കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്

തിരുവനന്തപുരം: കാട്ടാക്കടയിൽ ആക്രിക്കടയിൽ ആധാർ കാർഡുകളും, ബാങ്ക്, ഇൻഷൂറൻസ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരിയുടെ ഭർത്താവ്. മദ്യപിച്ചെത്തിയ ഭർത്താവ് പേപ്പറുകൾക്കൊപ്പം തപാൽ ഉരുപ്പടികളും വിൽക്കുകയായിരുന്നു....

ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്

കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര...

More News