Monday, April 12, 2021

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

Must Read

കണ്ണൂരിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും

കണ്ണൂരിൽ ഇന്നു മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലും സമയ...

വൈദ്യുതി പോസ്റ്റ് മധ്യഭാഗത്ത് നിലനിർത്തി കിഫ്ബി ധനസഹായത്തോടെ റോഡ് നിർമിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി

കുണ്ടറ (കൊല്ലം): വൈദ്യുതി പോസ്റ്റ് മധ്യഭാഗത്ത് നിലനിർത്തി കിഫ്ബി ധനസഹായത്തോടെ റോഡ് നിർമിച്ച സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ഇ.ബി. റോഡ് നിർമാണം നടക്കുമ്പോൾ പോസ്റ്റ് വഴിയരികിലേക്ക് മാറ്റേണ്ടത്...

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്

ഒ.ടി.ടി. ചിത്രങ്ങളിൽ ഇനിയും അഭിനയിച്ചാൽ ഫഹദ് ഫാസിലിനെതിരെ വിലക്കേർപ്പെടുത്തുമെന്ന വാർത്ത തെറ്റെന്ന് ഫിയോക്ക്. സംഘടന പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒ.ടി.ടി. ചിത്രങ്ങളിൽ തുടർന്നും...

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജോർജ് മുത്തൂറ്റ് മരിച്ചത്.  ഡൽഹിയിലെ വീടിന്റെ നാലാം നിലയിൽ നിന്നാണ് അദ്ദേഹം വീണത്. ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‍മോർട്ടം നടത്തിയെന്നും മരണത്തിൽ ദുരൂഹതയില്ലെന്നുമാണ് ഡൽഹി പൊലീസ് പറയുന്നത്. 
അഞ്ചാം തിയതിയാണ് ജോർജ് കെട്ടിടത്തിൽ നിന്ന് വീണ് മരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെയാണ് മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചത്. 71 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. 
ഇന്നലെ മൃതദേഹം ഡൽഹിയിൽ പൊതുദർശനം നടത്തിയിരുന്നു. സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയമേഖലകളിലെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇന്ന് കേരളത്തിൽ എത്തിക്കുന്ന മൃതദേഹം കൊച്ചിയിൽ പൊതുദർശനത്തിനുവെക്കും. മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ എം ജി ജോർജ് ഓർത്തഡോക്സ് സഭാ ട്രസ്റ്റി, ഫിക്കി കേരള ഘടകം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News