Monday, April 12, 2021

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്

Must Read

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്താന്‍ സാധ്യത

സിബിഎസ്ഇ 10,12 പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണിത്. നേരത്തെ സിബിഎസ്ഇ ഈ...

തലച്ചോറിലെ രക്തസ്രാവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചെന്ന് വിധിയെഴുതി പട്ന മെഡിക്കൽ കോളജ് അധികൃതർ

പട്ന∙ തലച്ചോറിലെ രക്തസ്രാവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചെന്ന് വിധിയെഴുതി പട്ന മെഡിക്കൽ കോളജ് അധികൃതർ. ഇയാളുടെ മരണസർട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാൽ സംസ്കാരത്തിന് ശ്മശാനത്തിലെത്തിച്ച...

തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ

പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ കാട്ടിയ അശ്രദ്ധ വിനയായി പെരുമ്പാവൂർ കോവിഡിൻ്റെ പിടിയിൽ.ഏഴ്് പേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്നാണ് വിവരം. പ്രകടമായ രോഗ ലക്ഷണങ്ങളാല്‍ വീടുകളില്‍...

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന 308 പാകിസ്താൻ ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായി ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ട്രാക്ടർ റാലിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഈ ട്വിറ്റർ അക്കൗണ്ടുകളിലൂടെ നടക്കുന്നതെന്നും പോലീസ് പറയുന്നു.

“പാകിസ്താനിൽ നിന്നുള്ള 308 ട്വിറ്റർ അക്കൗണ്ടുകൾ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടർ റാലിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും പ്രശ്നമുണ്ടാക്കാനുമുള്ള ശ്രമങ്ങൾ ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് നടക്കുന്നതായുള്ള വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളിൽനിന്നും മറ്റ് ഏജൻസികളിൽനിന്നുമായി ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്”, ഡൽഹി പോലീസ് ഇന്റലിജൻസ് വിഭാഗം കമ്മീഷണർ ദേപേന്ദ്ര പതക് പറഞ്ഞു. ജനുവരി 13നും 18നും ഇടയിൽ പാകിസ്താനിൽനിന്ന് നിർമിച്ച അക്കൗണ്ടുകളാണ് ഇവയെല്ലാമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 26ന് നടക്കുന്ന ട്രാക്ടർ റാലിയിൽ ഖലിസ്ഥാൻ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി കേന്ദ്ര സർക്കാർ നേരത്തെ ആരോപിച്ചിരുന്നു. ട്രാക്ടർ റാലിക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് അനിശ്ചിതത്വവും നിലനിന്നിരുന്നു. കർഷക സംഘടനാ പ്രതിനിധികളും ഡൽഹി പോലീസും തമ്മിൽ പലവട്ടം നടന്ന ചർച്ചകൾക്കൊടുവിലാണ് ഡൽഹി പോലീസ് കർശന വ്യവസ്ഥകളോടെ ട്രാക്ടർ റാലിക്ക് അനുമതി നൽകിയിരിക്കുന്നത്.

പ്രതിഷേധക്കാർക്ക് ഡൽഹിയിൽ പ്രവേശിക്കാമെന്നും എന്നാൽ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ഡൽഹി പോലീസ് അനുമതി നൽകിയിരിക്കുന്നത്. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനു ശേഷം മാത്രമേ ട്രാക്ടർ റാലി നടത്താൻ പാടുള്ളൂ. ട്രാക്ടർ റാലിയുടെ റൂട്ട് മാപ്പ് സമരക്കാർ ഡൽഹി പോലീസിന് സമർപ്പിക്കുകയും റാലി സമാധാനപരമായിരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

ഡൽഹി അതിർത്തിക്കു പുറത്ത് സമരം തുടരുന്ന കർഷകർക്ക് നഗരത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നഗരത്തിൽ ഏതാനും കിലോമീറ്ററുകൾ മാത്രം പ്രവേശിക്കാനാണ് അനുമതി. രാവിലെ 11.30 ഓടെ റിപ്പബ്ലിക് ദിന പരിപാടികൾ അവസാനിച്ചതിനു ശേഷം മാത്രമേ റാലി ആരംഭിക്കാൻ പാടുള്ളൂ. ശക്തമായ പോലീസ് സന്നാഹവും ട്രാക്ടർ റാലിയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.

English summary

Delhi Police have identified 308 Pakistani Twitter accounts trying to cause trouble at a tractor rally organized by farmers against the central government’s agricultural laws.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News