ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ബൈജാല്‍ രാജിവച്ചു

0

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണു രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. രാജിക്കത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കൈമാറി.

മുന്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജുങ്ങിന്റെ രാജിയെത്തുടര്‍ന്ന് 2016 ഡിസംബര്‍ 31-നാണ് അനില്‍ബൈജാല്‍ ഗവര്‍ണറായി നിയോഗിക്കപ്പെട്ടത്. മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അനില്‍ബൈജാല്‍, ഡല്‍ഹിയുടെ 21-ാമത്തെ ലഫ്. ഗവര്‍ണറാണ്. 5 വര്‍ഷവും നാലു മാസവും അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്തു തുടര്‍ന്നു. ഡല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അധികാരവടംവലി അനില്‍ബൈജാലിന്റെ കാലയളവിലാണ് ഏറ്റവും രൂക്ഷമായത്.

LEAVE A REPLY

Please enter your comment!
Please enter your name here