Thursday, January 21, 2021

ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച്‌ എസ്ബിഐ

Must Read

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും...

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച്‌ തെരഞ്ഞെടുത്ത ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച്‌ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചത്. സിബില്‍ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 75 ലക്ഷത്തിന് മുകളില്‍ വായ്പ എടുത്തവര്‍ക്ക് പലിശനിരക്കില്‍ 20 ബേസിക് പോയിന്റിന്റെ കുറവ് വരുത്തി. കൂടാതെ യോനോ ആപ്പ് വഴി ഭവന വായ്പ എടുക്കുന്നവര്‍ക്ക് അഞ്ച് ബേസിക് പോയിന്റിന്റെ അധിക ഇളവും അനുവദിക്കുന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം.

30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുളള തുകയ്ക്ക് വായ്പ എടുത്തവര്‍ക്ക് പത്ത് ബേസിക് പോയിന്റിന്റെ കുറവുണ്ടാകും. ഇതിനെല്ലാം ഉപരി വനിതകള്‍ക്ക് അഞ്ചു ബേസിക് പോയന്റ് അധികം ഇളവ് നല്‍കുമെന്നും എസ്ബിഐ അറിയിച്ചു.30 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് കുറഞ്ഞത് 6.90 ശതമാനം പലിശയാണ് ഈടാക്കുന്നത്.

ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് 10 മുതല്‍ 20വരെ ബേസിസ് പോയിന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപമുതല്‍ 2 കോടി രൂപവരെയുള്ള വായ്പകള്‍ക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാല്‍ 5 ബേസിസ് പോയിന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു.

വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. സ്വര്‍ണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5ശതമാനം, 9.6ശതമാനം എന്നിങ്ങനെയാണ് പലിശ.New Delhi: Leading public sector bank SBI has announced a waiver on selected home loans to celebrate the festive season. Announced a quarter percent reduction in interest rates. Based on the CIBIL rating

Leave a Reply

Latest News

കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം : കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഇത്തരത്തില്‍ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷമെന്ന ബഹുമതി ഇന്ത്യയില്‍ നിങ്ങള്‍ക്കാണ്....

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വാക്ക്പയറ്റ് . എസ്. ശർമ എം.എൽ എ യും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലാണ് വാഗ്വാദം നടന്നത്. സ്വർണക്കടത്ത് കേസ് പ്രതി...

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കും. പാർശ്വഫലങ്ങളെക്കുറിച്ച് വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെയാണ് കേന്ദ്രസർക്കാർ രാജ്യത്ത് കൊവിഡ് വാക്സിന് അനുമതി നൽകിയതെന്നും അതിനാലാണ് കേന്ദ്രമന്ത്രിസഭയിലെ ഉന്നതർ അടക്കം വാക്സിൻ...

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്

2021 ഐ.പി.എൽ ലേലത്തിന് മുമ്പായി ടീമുകളെല്ലാം നിരവധി താരങ്ങളെയാണ് റിലീസ് ചെയ്തത്. ഇതുവഴി പലടീമുകൾക്കും വൻതുക അടുത്ത ലേലത്തിൽ ചിവഴിക്കാനാകും. പൊന്നും വിലയുള്ള െഗ്ലൻ മാക്സ്വെൽ, ഷെൽഡ്രൻ കോട്രൽ, ജിമ്മി...

ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ

തിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം സഭയിൽ. വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ...

More News