ഈയാഴ്ച ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്താൻ സാധ്യതയുണ്ടെന്നും അതിനു ശേഷം കുറയാൻ തുടങ്ങുമെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ

0

ന്യൂഡൽഹി∙ ഈയാഴ്ച ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്താൻ സാധ്യതയുണ്ടെന്നും അതിനു ശേഷം കുറയാൻ തുടങ്ങുമെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിൽ കോവിഡ് പരിശോധയ്ക്കു വിധേയരാകുന്ന ഓരോ നാലാമത്തെ വ്യക്തിയും പോസിറ്റീവാണ്. പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 25 ശതമാനമായിരുന്നു. മേയ് 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
‘ഡൽഹിയിൽ കോവിഡ് കേസുകൾ കൂടുതലാണ്. കാരണം മിക്ക രാജ്യാന്തര വിമാനങ്ങളും ഇവിടെ ഇറങ്ങുന്നു. അതിനാൽ ഒമിക്രോൺ അതിവേഗം പടർന്നു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം കുറവെന്നത് ആശ്വാസമാണ്. പ്രതിദിനം 20,000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും 2,000 പേരെ ആശുപത്രിയിൽ ചികിത്സയിലുള്ളൂ. 12,000 കിടക്കകൾ ഒഴിവുണ്ട്’– അദ്ദേഹം ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. അതേസമയം, ഡൽഹിയിൽ ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

Leave a Reply