Saturday, November 28, 2020

രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെല്ലുവിളി അതിജീവിച്ച ഡൽഹി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഫൈനലിൽ കടന്നു

Must Read

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക്...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര...

അബുദാബി: ആവേശപ്പോരാട്ടങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ 13ആം ഐ.പി.എലി​െൻറ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ ഡൽഹി കാ‌പിറ്റൽസ് നേരിടും. ഡൽഹി ഉയർത്തിയ 190 റൺസ് പിന്തുടർന്നിറങ്ങിയ സൺ റൈസേഴ്സിനായി കെയിൻ വില്യംസണും (67), അബ്ദുൽ സമദും (16 പന്തിൽ 33) ഒത്തുചേർന്നതോടെ ചങ്കുപിടച്ചെങ്കിലും നാലു വിക്കറ്റുകളുമായി കളം നിറഞ്ഞ കഗിസോ റബാദ ഡൽഹിയെ ഫൈനലിലേക്ക് നടത്തുകയായിരുന്നു. ചൊവ്വാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ട് മെട്രോ നഗരങ്ങളുടെ രാജകീയ പോരാട്ടം നടക്കുക.

വഴി മാറി സഞ്ചരിച്ച് അൽപം വൈകിപ്പോയെങ്കിലും, ഒടുവിൽ ഡൽഹി എത്തേണ്ടിടത്തുതന്നെ എത്തി. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെല്ലുവിളി അതിജീവിച്ച ഡൽഹി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഫൈനലിൽ കടന്നു. എലിമിനേറ്റർ കടമ്പ കടന്നെത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിനു തകർത്താണ് ഡൽഹിയുടെ ഫൈനൽ പ്രവേശം. ഡൽഹി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധെസഞ്ചുറിയുമായി ഹൈദരാബാദ് ഇന്നിങ്സിനെ തോളേറ്റിയ കെയ്ൻ വില്യംസന്റെ പോരാട്ടം ഇത്തവണ വിഫലമായി. വില്യംസൻ 45 പന്തിൽ 67 റൺസെടുത്ത് പുറത്തായി.

ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയ പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസാണ് ഡൽഹിയുടെ വിജയശിൽപി. ഓപ്പണറായിറങ്ങി 27 പന്തിൽ 38 റൺസെടുത്ത് ഡൽഹിക്കു മിന്നുന്ന തുടക്കം സമ്മാനിച്ച സ്റ്റോയ്നിസ്, മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. പ്രിയം ഗാർഗ്, മനീഷ് പാണ്ഡെ, വില്യംസൻ എന്നിവരെയാണ് സ്റ്റോയ്നിസ് പുറത്താക്കിയത്. കഗീസോ റബാദ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. പ്ലേഓഫുകളിൽ നിറംമങ്ങുന്ന പതിവിനോട് വിടപറഞ്ഞ ഓപ്പണർ ശിഖർ ധവാന്റെ അർധസെഞ്ചുറിയും ഡൽഹി വിജയത്തിൽ നിർണായകമായി.

ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ആദ്യ കിരീടം ഉന്നമിടുന്ന ഡൽഹിക്ക്, ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതോടെയാണ് ‍ഫൈനൽ ഉറപ്പാക്കാൻ ഡൽഹിക്ക് രണ്ടാം ക്വാളിഫയർ കളിക്കേണ്ടിവന്നത്. അന്നത്തെ തോൽവിക്ക് മുംബൈയോടു പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഡൽഹിക്കു മുന്നിലുള്ളത്.

തുടർച്ചയായ രണ്ടാം മത്സരത്തിലും തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഹൈദരാബാദിന്, ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസന്റെ അവസരോചിത ഇന്നിങ്സാണ് രക്ഷയായത്. 44 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ സൺറൈസേഴ്സിനെ ഒരിക്കൽക്കൂടി വില്യംസൻ രക്ഷപ്പെടുത്തുമെന്ന തോന്നലുയർന്നെങ്കിലും, കന്നി ഐപിഎൽ ഫൈനലെന്ന ഡൽഹിയുടെ മോഹം കെടുത്താനായില്ല.

വില്യംസൻ 45 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 67 റൺസെടുത്തു. അബ്ദുൽ സമദ് (16 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 33), മനീഷ് പാണ്ഡെ (14 പന്തിൽ മൂന്നു ഫോറുകൾ സഹിതം 17), പ്രിയം ഗാർഗ് (12 പന്തിൽ രണ്ടു സിക്സ് സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റൻ ഡേവിഡ് വാർണർ (രണ്ട്), ജെയ്സൻ ഹോൾഡർ (15 പന്തിൽ 11), ശ്രീവത്സ് ഗോസ്വാമി (0) റാഷിദ് ഖാൻ (ഏഴു പന്തിൽ 11) എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് താരങ്ങളുടെ പ്രകടനം. ഷഹബാസ് നദീം, സന്ദീപ് ശർമ എന്നിവർ രണ്ടു റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, ഐപിഎൽ പ്ലേഓഫുകളിൽ അടിപതറുന്ന പതിവ് തെറ്റിച്ച ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 189 റൺസെടുത്തത്. ധവാൻ 50 പന്തുകൾ നേരിട്ട് ആറു ഫോറും രണ്ടു സിക്സും സഹിതം 78 റൺസെടുത്തു. ഇതിനിടെ, ധവാൻ ഈ സീസണിൽ 600 റൺ‌സും പിന്നിട്ടു. 2018ൽ 684 റൺസടിച്ച ഋഷഭ് പന്തിനുശേഷം ഐപിഎലിൽ ഒരു സീസണിൽ 600 കടക്കുന്ന ആദ്യ ഡൽഹി താരമാണ് ധവാൻ. ഐപിഎലിൽ ധവാന്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ സീസണും ഇതുതന്നെ.

ഓപ്പണറായിറങ്ങി നിർണായക സംഭാവന നൽകിയ ഓസീസ് താരം മാർക്കസ് സ്റ്റോയ്നിന്റെ ഇന്നിങ്സും ഡൽഹിക്ക് കരുത്തായി. 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്ത സ്റ്റോയ്നിസ്, ‍ധവാനൊപ്പം ചേർന്ന് ഡൽഹി മോഹിച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ‍ഡൽഹി ഇന്നിങ്സിന്റെ നട്ടെല്ല്. 50 പന്തിൽനിന്ന് ഇരുവരും ചേർന്ന് നേടിയത് 86 റൺസ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (29 പന്തിൽ ഒരു ഫോർ സഹിതം 21), ഷിംമ്രോൺ ഹെറ്റ്മെയർ (22 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 42) എന്നിവരും ഉറച്ച സംഭാവനകൾ ഉറപ്പാക്കിയതോടെയാണ് ഡൽഹി മികച്ച സ്കോറിലേക്കെത്തിയത്. ഋഷഭ് പന്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.

അനായാസം 200 കടക്കുമെന്ന് കരുതിയ ഡൽഹിയെ, അവസാന ഓവറിൽ തകർപ്പൻ ബോളിങ്ങുമായി ഏഴ് റൺസിലൊതുക്കിയ നടരാജനാണ് 189 റൺസിൽ പിടിച്ചുനിർത്തിയത്. സൺറൈസേഴ്സിനായി റാഷിദ് ഖാൻ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും സന്ദീപ് ശർമ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ജെയ്സൻ ഹോൾഡറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 50 റണ്‍സ് വഴങ്ങി.

English summary

Delhi beat Sunrisers Hyderabad in second qualifier to reach Indian Premier League (IPL) final for first time in history

Leave a Reply

Latest News

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്...

സി.എം. രവീ​ന്ദ്ര​ന്റെ ബിനാമി ഇടപാടു തേടി ഇ.ഡി വടകരയില്‍

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ള്ളി ബ്രാ​ൻ​റ​ഡ്...

മുംബയ് ഭീകരാക്രമണം; വിവരങ്ങൾ നൽകുന്നവർക്ക് 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത്...

More News