Tuesday, January 19, 2021

വിശപ്പിൻ്റെ വിളി: ഡൽഹിയിൽ നിന്നും പലായനം ചെയ്തത് പതിനായിരങ്ങൾ

Must Read

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179,...

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍...

ന്യൂഡൽഹി: ബസിൽ കയറാൻ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. മുഖം മുറയ്ക്കാനുള്ള മാ‌സ്ക് കുറച്ചു പേർക്കു മാത്രം. പൊലീസും അധികൃതരും വിതരണം ചെയ്ത റൊട്ടിക്കും വെള്ളത്തിനും വേ‌ണ്ടി നീളുന്നതു ആയിരക്കണക്കിനു കൈകൾ. ബസെത്തിയപ്പോൾ ജനൽവഴിയെങ്കിലും ഉള്ളിൽ കയറാൻ ശ്ര‌മിക്കുന്നവർ. ലോക്ഡൗൺ സാഹചര്യത്തിൽ ഉത്തർപ്രദേശിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമായിരുന്നു. കോവിഡ് രോഗത്തിന്റെ ഭീകരതയോ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യമോ ഇവരുടെ ഉ‌ള്ളിലില്ല. പട്ടിണിയിൽ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തണമെന്ന ആഗ്ര‌ഹം മാ‌‌ത്രം.

ഡൽഹിയിൽ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിനാളുകൾ നഗരത്തിൽ കു‌ടുങ്ങുകയും പലരും ആഗ്ര, ഝാൻസി, കാൻപുർ തുടങ്ങിയ സ്ഥ‌ലങ്ങളിലേക്ക് കാൽനടയായി യാത്ര തിരിക്കുകയും ചെയ്ത വാർത്തകൾ  പുറത്തെത്തിയതോടെയാണു യുപി സർക്കാർ ഇവർക്കായി 1000 ബസുകൾ ക്രമീകരിച്ചത്.

ഗാസിപ്പുർ മാർക്കറ്റിലെത്തുന്ന ചരക്കു ലോറികളിൽ കയറി സ്വദേശത്തു പോകാൻ മോഹിച്ച ഒട്ടേറെപ്പേർ ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള സ്ഥല‌ങ്ങളിൽ കുടുങ്ങിയിരുന്നു. തുടർന്നാണു യാത്രാസൗകര്യമൊരുക്കാൻ അധികൃതർ ഹെൽപ് ലൈൻ നമ്പറും ക്രമീകരിച്ചത്. ആളുകൾ തിങ്ങി നിറഞ്ഞാണു ബസുകളെല്ലാം യാത്ര തിരിച്ചത്. പലരും ബസിനു മുകളിലും ഇടം പിടിച്ചു.

മഹാരാഷ്ട്ര, ഉ‌ത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന യുപി സ്വദേശികൾക്ക് ഭക്ഷണവും താമസവും ക്രമീകരിക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സം‌സ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഡൽഹിയിൽ തുടർന്നാൽ ഭക്ഷണം ലഭി‌ക്കാതാകുമെന്നതാണ് ഇവരുടെ വെല്ലുവിളി. നാട്ടിൽ ചെന്നാൽ കുടുംബാംഗങ്ങളുണ്ടെന്നും ഭക്ഷണത്തിനു മുട്ടുണ്ടാകില്ലെന്നും ഇവർ പറയുന്നു.

യുവാവ് തളർന്ന് വീണു മരിച്ചു

ഡൽഹിയിൽ നിന്നു മധ്യപ്രദേശിലേക്കു ദേശീയപാതയിലൂടെ നടന്നുപോയ യുവാവ് വഴിമധ്യേ ആഗ്രയിൽ തളർന്നുവീണു മരിച്ചു. നാട്ടിലേക്കു നടന്നുപോകാൻ തീരുമാനിച്ച രൺവീർ സിങ് (39) ആണു മരിച്ചത്. മധ്യപ്രദേശിലെ മൊറേന ജില്ലക്കാരനും 3 കുട്ടികളുടെ പിതാവുമായ രൺവീർ, ഡൽഹി തുഗ്ലക്കാബാദിലെ ഹോട്ടലിൽ ഹോം ഡെലിവറി ജീവനക്കാരനാണ്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179,...

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍, എംഎല്‍എയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിരാമന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാറില്ല. അത്തരത്തില്‍...

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം. വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെൽവിൻ വിൽസ് എന്ന സൈനികനെ പൊലീസ് അറസ്റ്റ്...

ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം

കൊച്ചി: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജു രമേശിനെതിരേ ഉയർന്ന വ്യാജ സി.ഡി പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി നിർദേശം. കൃത്രിമ രേഖകൾ നൽകിയതിന് ബിജുരമേശിനെതിരെ നടപടിയെടുക്കാനാവില്ല എന്ന...

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ റിപബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്‍റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി...

More News