സംയുക്തസേന മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച പാർ ലമെന്‍റിൽ പ്രസ്താവന നടത്തും

0

ന്യൂഡൽഹി: സംയുക്തസേന മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച പാർ ലമെന്‍റിൽ പ്രസ്താവന നടത്തും. പാർലമെന്‍റിന്‍റെ ഇരുസഭകളിലും അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി വിശദീകരിക്കും. ലോക്സഭയിൽ രാവിലെ 11.15 നും രാജ്യസഭയിൽ ഉച്ചയ്ക്കും രാജ്നാഥ് സിംഗ് വിശദീകരണം നൽകും.

ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ വ​സ​തി സ​ന്ദ​ർ​ശി​ച്ച രാ​ജ്നാ​ഥ് സിം​ഗ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ കൃ​തി​ക റാ​വ​ത്തു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യും ബി​പി​ൻ റാ​വ​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ചു. സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കു​ള്ള കാ​ബി​ന​റ്റ് സ​മി​തി​യും ഇ​ന്ന​ലെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വേ​ർ​പാ​ടി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ര​ണ്ടു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ച ശേ​ഷ​മാ​ണ് യോ​ഗം ആ​രം​ഭി​ച്ച​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു രാ​ജ്നാ​ഥ് സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു വി​ശ​ദീ​ക​ര​ണം ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്നെ വ്യോ​മ​സേ​ന മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി.​ആ​ർ. ചൗ​ധ​രി അ​പ​ക​ട​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave a Reply