Tuesday, May 18, 2021

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ അല്‍പം സമയമെടുക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

Must Read

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ അല്‍പം സമയമെടുക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതുവരെ കാത്തിരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നും പ്രയോജനമില്ലാത്ത പക്ഷം ചര്‍ച്ചകളിലൂടെ നിയമഭേദഗതി വരുത്താമെന്നും അദ്ദേഹം പറഞ്ഞു. ജയ് റാം ഠാക്കൂര്‍ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ ഹിമാചല്‍ പ്രദേശില്‍ മൂന്നുവര്‍ഷം പിന്നിടുന്നതിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

നിയമങ്ങളുടെ പ്രയോജനം വ്യക്തമാവാന്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാം. 1991ല്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഗുണങ്ങള്‍ ലഭിക്കാന്‍ നാല്-അഞ്ച് വര്‍ഷം വരെ എടുത്തിരുന്നു. അത്രയും കാത്തിരിക്കേണ്ടതില്ലെങ്കിലും രണ്ട് വര്‍ഷം വരെ കാത്തിരുന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങള്‍ക്ക് സാക്ഷികളാവാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞദിവസം രാജ്‌നാഥ് സിങ് അഭ്യര്‍ത്ഥിച്ചിരുന്നു. നിയമങ്ങളുടെ പ്രയോജനം കാത്തിരുന്ന് കാണണമെന്നും നിയമങ്ങള്‍ നടപ്പിലായാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയെക്കുറിച്ച് അറിവില്ലാത്തവര്‍ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എംഎസ്പി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, ഭാവിയിലും അത് ഉണ്ടാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിര്‍ത്തപ്പെടുമെന്നും മന്ത്രി പറഞ്ഞു.

English summary

Defense Minister Rajnath Singh has reiterated that it will take some time for farmers to reap the benefits of the central government’s agricultural laws.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News