Tuesday, October 26, 2021

സ്വര്‍ണമോതിരം പണയംവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷ

Must Read

ആലപ്പുഴ: സ്വര്‍ണമോതിരം പണയംവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌ ശിക്ഷ. തിരുവനന്തപുരം ആനാവൂര്‍ കൈതകോണം വീട്ടില്‍ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത്‌ പത്തൊമ്പതാം വാര്‍ഡില്‍ കട്ടത്തറ വീട്ടില്‍
അനീഷ്‌ (35), വാഴപ്പള്ളി പതിനാറാം വാര്‍ഡില്‍ പറാല്‍ കുഴിപറമ്പില്‍ സദാനന്ദന്‍ (സദന്‍ 61) എന്നിവര്‍ക്കാണു ജില്ലാ അഡിഷണല്‍ സെക്ഷന്‍ കോടതി ജഡ്‌ജി ടി.എന്‍. സീത ശിക്ഷ വിധിച്ചത്‌.ഇരുവരും ആറ്‌ മാസം കഠിനതടവും അനുഭവിക്കണം. ഇരുപ്രതികളും ഓരോ ലക്ഷം രൂപ വീതം പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഓരോ മാസം കൂടി കഠിനതടവ്‌ അനുഭവിക്കണം. കേസിലെ മറ്റ്‌ പ്രതികളായ തിരുവനന്തപുരം ഒറ്റയൂര്‍ കുന്നുവിള വീട്ടില്‍ ശശികുമാര്‍ , വെളിയനാട്‌ മുറിയായിക്കല്‍ വര്‍ഗീസ്‌ തോമസ്‌ എന്നിവരെ വെറുതേവിട്ടു.
2008 ജൂലൈ 20ന്‌ ആയിരുന്നു സംഭവം. അനീഷും സദാനന്ദനുമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കരാറുകാരനായ ജേ്യഷ്‌ഠനൊപ്പം സഹായിയായി നിന്നിരുന്ന സതീഷ്‌ സൗഹൃദത്തിലായിരിന്നു . സതീഷിന്റെ മോതിരം സദാനന്ദന്‍ വാങ്ങി പണയംവച്ചു. ഇതിന്റെ പേരിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അനീഷും സദാനന്ദനും ചേര്‍ന്ന്‌ സതീഷിനെ ക്രൂരമായി മര്‍ദിച്ച ശേഷം രാമങ്കരി പാടത്ത്‌ ഉപേക്ഷിച്ചു. പിറ്റേ ദിവസം രാവിലെയാണു സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്‌.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News