Monday, July 26, 2021

ഉത്ര വധക്കേസിൽ പ്രതിഭാഗത്തിന്റെ എതിർവാദം തുടങ്ങി

Must Read

കൊല്ലം : ഉത്ര വധക്കേസിൽ പ്രതിഭാഗത്തിന്റെ എതിർവാദം കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. 2020 മാർച്ച് മൂന്നിന് ഉത്രയെ അണലികടിച്ചതിന് പ്രത്യേക എഫ്.ഐ.ആർ. ഇടണമായിരുന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ അജിത് പ്രഭാവ് വാദിച്ചു.

പ്രതി സൂരജിന് പാമ്പിനെ നൽകിയ ചാവർകാവ് സുരേഷിനെ കേസിൽ പ്രതിയാക്കിയത് ഒരടിസ്ഥാനവുമില്ലാതെയാണ്.

പാമ്പിനെ കൊടുത്തു എന്നല്ലാതെ മറ്റു കുറ്റങ്ങൾ ചെയ്യാത്തതിനാൽ അയാളെ മാപ്പുസാക്ഷിയായി കരുതാൻ നിർവാഹമില്ലെന്നായിരുന്നു വാദം. ഇതേകാര്യം സുരേഷിനോട് ചോദിച്ചപ്പോൾ താൻ പാമ്പിനെ കൊടുത്തതുകൊണ്ടല്ലേ അവൻ ഉത്രയെ കൊന്നത്, അതുകൊണ്ട്‌ താനും കുറ്റക്കാരൻതന്നെയാണെന്ന് പ്രതിഭാഗം കേസ് വിസ്താരത്തിൽ പറഞ്ഞത് കോടതി ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരി 18-ന് ചാത്തന്നൂരിൽവെച്ച് സൂരജും സുരേഷും കണ്ടെന്നതിനു തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. മുൻ മൊഴികളിൽ സുരേഷ് തീയതി പറഞ്ഞിട്ടില്ലെന്നും പരസ്പരം കണ്ടു എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂവെന്നുമായിരുന്നു വാദം. പ്രതി സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് തിങ്കളാഴ്ചയും ഹാജരാക്കിയത്. പ്രതിഭാഗം വാദം തുടരുന്ന ചൊവ്വാഴ്ച പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

Leave a Reply

Latest News

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീർന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീർന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ഇതിനകം തീര്‍ന്നതായും അവശേഷിക്കുന്ന ജില്ലകളില്‍ വാക്‌സിന്റെ അളവ്...

More News