Monday, November 29, 2021

വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള പ്രതികളെല്ലാം മുങ്ങി

Must Read

കൊച്ചി : വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള പ്രതികളെല്ലാം മുങ്ങി. ഇവര്‍ ഒളിവിലാണെന്ന്‌ അനേ്വഷണസംഘം.
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ വൈറ്റില സ്വദേശി പി.ജി. ജോസഫ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. ജോസഫിനെ ഇന്നലെ റിമാന്‍ഡ്‌ ചെയ്‌തു. കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണിയും കെ.പി.സി.സി വൈസ്‌ പ്രസിഡന്റ്‌ വി.പി സജീന്ദ്രനും അടക്കം എട്ടു പ്രതികളുണ്ട്‌.
പോലീസ്‌ കേസെടുത്തതിനു പിന്നാലെ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി. എറണാകുളം അസി. കമ്മീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ്‌ കേസ്‌ അനേ്വഷിക്കുന്നത്‌.
പോലീസ്‌ ഇവരുടെ വീടുകളിലെത്തിയിരുന്നു. മൊബൈല്‍ സ്വിച്ച്‌ ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന്‌ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്‌ പ്രതികള്‍. ഇരുവരും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട്‌ തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. ടോണി ചമ്മണിയാണ്‌ ഒന്നാംപ്രതി.
അറസ്‌റ്റിലായ ജോസഫ്‌ കുറ്റസമ്മതം നടത്തിയതായി അസി. കമ്മീഷണര്‍ പറഞ്ഞു. ചില്ല്‌ തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതുകൈയ്‌ക്ക്‌ ആഴത്തില്‍ മുറിവേറ്റു. രക്‌തം വാഹനത്തില്‍ വീണിട്ടുണ്ട്‌. രക്‌തസാമ്പിള്‍ പരിശോധനയ്‌ക്ക്‌ നല്‍കി. സ്വകാര്യസ്വത്തിന്‌ നാശനഷ്‌ടമുണ്ടാക്കുന്നതിന്‌ എതിരായ നിയമത്തിലെ വകുപ്പുകളാണ്‌ പ്രതികള്‍ക്കെതിരേ ചുമത്തിയത്‌. കാറിന്‌ ആറു ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News