Thursday, September 23, 2021

വീടാക്രമിച്ച് ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഒരുവർഷത്തിനുശേഷം അറസ്റ്റിലായി

Must Read

വീടാക്രമിച്ച് ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഒരുവർഷത്തിനുശേഷം അറസ്റ്റിലായി. ഓച്ചിറ കൊറ്റമ്പള്ളി മഠത്തിൽകാരായ്മ ഗായത്രിഭവനിൽ ഗൗതം ജി.പിള്ള (24), ചങ്ങൻകുളങ്ങര കൊച്ചുവീട്ടിൽ തറയിൽ വിനായക് (24) എന്നിവരാണ് അറസ്റ്റിലായത്.

2020 ഓഗസ്റ്റ് ആറിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ചെട്ടിശേരി കിഴക്കതിൽ വീട്ടിൽ സന്തോഷിനെയും ഭാര്യയെയുമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻവാതിൽ തകർത്ത് അകത്തുകയറിയ പ്രതികൾ കുട്ടികളുടെ മുൻപിൽവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്.

കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, സബ് ഇൻസ്പെക്ടർ ജോൺസ് രാജ്, ഗ്രേഡ് എസ്.ഐ. രാജേന്ദ്രൻ, അസി. എസ്.ഐ. ശ്രീകുമാർ, സി.പി.ഒ. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News