Sunday, September 19, 2021

മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ; കണ്ണു തള്ളി കൊൽക്കത്ത പോലീസ്; കയ്യടിക്കാം പെരുമ്പാവൂർ പോലീസിൻ്റെ അന്വേഷണ മികവിന് 

Must Read

പെരുമ്പാവൂർ: ആവശ്യത്തിലേറെ അങ്കലാപ്പോടെയാണ് പ്രതികളെ പിടിക്കാൻ കൊൽക്കത്ത പോലീസ് പെരുമ്പാവൂരിലേക്ക് തിരിച്ചത്. പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് പ്രതികളെ കണ്ടെത്തുക അസാധ്യമെന്ന് കൊൽക്കത്ത പോലീസ് കരുതി. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെത്തി ആവശ്യം അറിയിച്ചു. പ്രതികളുടെ ഫോട്ടോ കിട്ടി മണിക്കൂറുകൾക്കകം പ്രതികളുടെ താമസ സ്ഥലം കണ്ടെത്തി. പ്രതികളെ കയ്യോടെ പൊക്കി കൊൽക്കത്ത പോലീസിൻ്റെ കയ്യിലേൽപ്പിച്ചു. പെരുമ്പാവൂർ പോലീസിൻ്റെ അന്വേഷണ പാഠവം കണ്ട് കണ്ണു തള്ളിയാണ് കൊൽക്കത്ത പോലീസ് മടങ്ങിയത്. മണിക്കുറുകൾക്കകം പ്രതികളെ പിടികൂടിയതിന് പ്രത്യേക നന്ദിയും അറിയിച്ചു.

കൊൽക്കത്ത സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഷഫീഖ് ഉൾ ഇസ്ലാം ഭാര്യ ഷിയാത്തോൺ ബീവി എന്നിവരെ തേടിയാണ് കൊൽക്കത്തയിലെ തൻപാറ പോലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തിയത്.ഷഫീഖ് ഉൾ ഇസ്ലാമിൻ്റെ ആദ്യ ഭാര്യയുടെ മരണം കൊലപാതകമാണെന്ന് പരാതി ഉയർന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം  ആത്മഹത്യയാണെന്ന് തെളിഞ്ഞു. അതിനു ശേഷം ഇയാൾക്കും പുതിയ ഭാര്യക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊലക്കുറ്റം തലയിൽ നിന്ന് ഒഴിഞ്ഞതോടെ ഇയാൾ പെരുമ്പാവൂരിലേക്ക് ചേക്കേറി. പിന്നീട് ഇയാളുടെ ഫോൺ നമ്പർ വഴി നടത്തിയ അന്വേഷണത്തിൽ ഇയാൾ പെരുമ്പാവൂരിലുണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഷെഫീഖ് ഉൾ ഇസ്ലാമും ഭാര്യയും മുടിക്കലിൽ വാടകക്ക് താമസിക്കുകയായിരുന്നു. നിർമാണ മേഖലയിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്.ഇന്നലെ വൈകിട്ടാണ് ഇവരെ പിടികൂടിയത്. ഇവരെ കൊൽക്കത്ത പോലീസ് വൈദ്യ പരിശോധനക്ക് വിധേയരാക്കി. കൊൽക്കത്ത പോലീസും പെരുമ്പാവൂർ പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. കൊൽക്കത്ത പോലീസിൻ്റെ ആവശ്യപ്രകാരം ഇവരെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ഇവരെ കൊൽക്കത്തയിലേക്ക് കൊണ്ടു പോയി.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News