Sunday, December 5, 2021

ലോട്ടറി വില്‍പ്പനക്കാരനെ കാര്‍ ഇടിപ്പിച്ച്‌ പഴ്‌സ്‌ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ

Must Read

എടത്വാ(ആലപ്പുഴ): ലോട്ടറി വില്‍പ്പനക്കാരനെ കാര്‍ ഇടിപ്പിച്ച്‌ പഴ്‌സ്‌ തട്ടിയെടുത്ത കേസിലെ പ്രതികളെ തിരുവനന്തപുരം കാട്ടാക്കടയില്‍നിന്ന്‌ എടത്വാ പോലീസ്‌ പിടികൂടി. കാട്ടാക്കട കുളത്തുമ്മേല്‍ അഭിലാഷ്‌ (30), സുരേഷ്‌ ഭവനില്‍ ജോണ്‍ (കണ്ണന്‍-28), പുത്തന്‍ വീട്ടില്‍ ലിനു (ബിനുക്കുട്ടന്‍-44) എന്നിവരാണു പിടിയിലായത്‌. ആലപ്പുഴ എടത്വാ അമ്പ്രമൂലയില്‍വച്ച്‌ ലോട്ടറി വില്‍പ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറി(53)നെ കാര്‍ ഇടിപ്പിച്ച ശേഷം പഴ്‌സ്‌ തട്ടിയെടുത്ത്‌ കടന്നുകളഞ്ഞ കേസിലാണ്‌ അറസ്‌റ്റ്‌.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 6.30 നാണു സംഭവം. കാറിലെത്തിയ സംഘം ഗോപകുമാറിനോടെ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്നു തിരക്കി. ഇല്ലെന്നു പറഞ്ഞതോടെ കാറില്‍ അല്‍പദൂരം മുന്നോട്ട്‌ പോയി തിരികെവന്നു. എടത്വാ ജങ്‌ഷനിലേക്കാണെങ്കില്‍ ലിഫ്‌റ്റ്‌ തരാമെന്നായി സംഘം അറിയിച്ചു. തുടര്‍ന്നു ഗോപകുമാര്‍ കാറില്‍ കയറി. യാത്രയ്‌ക്കിടെ വിജനമായ സ്‌ഥലത്തുവെച്ച്‌ ഗോപകുമാറിനെ പുറത്തേക്ക്‌ വലിച്ചിട്ടു. ഇടിച്ചുവീഴ്‌ത്തി പഴ്‌സുമായി കടന്നു.
ആലപ്പുഴയിലെ ഒരു പെട്രോള്‍ പമ്പില്‍ കാര്‍ എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നു പോലീസിനു സൂചന ലഭിച്ചു. പോലീസ്‌ കണ്‍ട്രോള്‍ ക്യാമറയില്‍ ഓച്ചിറ ഭാഗത്തുനിന്നുള്ള കാറിന്റെ ദൃശ്യവും കിട്ടി. തുടര്‍ന്നു സംസ്‌ഥാന സ്‌പെഷല്‍ സ്‌ക്വോഡ്‌ തിരുവനന്തപുരം കാട്ടാക്കട ഭാഗത്ത്‌ നിന്ന്‌ കാര്‍ കണ്ടെത്തുകയായിരുന്നു.
ഡിവൈ.എസ്‌.പി: എസ്‌.ടി സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലാണു കാറും പ്രതികളെയും പിടികൂടിയത്‌. ആക്രമണത്തില്‍ ഗോപകുമാറിന്റെ കാലിന്‌ ഒടിവ്‌ സംഭവിച്ചിരുന്നു. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. എടത്വാ സി.ഐ: ആനന്ദ ബാബു, എസ്‌.ഐ: ഷാംജി, സീനിയര്‍ സി.പി.ഒ: ഗോപന്‍, സി.പി.ഒമാരായ പ്രേംജിത്ത്‌, ശ്യംകുമാര്‍, സനീഷ്‌ എന്നിവര്‍ അന്വഷണത്തിനു നേതൃത്വം നല്‍കി.

Leave a Reply

Latest News

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാളെ...

More News