Sunday, September 19, 2021

വ്യാജ ആംബുലൻസ് സർവീസ് നടത്തിയെന്ന കേസിൽ പ്രതി രണ്ടുമാസത്തിനുശേഷം അറസ്റ്റിൽ

Must Read

കൊട്ടാരക്കര : വ്യാജ ആംബുലൻസ് സർവീസ് നടത്തിയെന്ന കേസിൽ പ്രതി രണ്ടുമാസത്തിനുശേഷം അറസ്റ്റിൽ.

ആംബുലൻസ് രണ്ടുമാസംമുമ്പ് പിടികൂടിയെങ്കിലും ഉടമയായ ഇഞ്ചക്കാട് കാരമൂട് പാലവിളവീട്ടിൽ റെബിൻ തോമസി(29)നെ അറസ്റ്റ് ചെയ്തത് കഴിഞ്ഞദിവസമാണ്.

കൊട്ടാരക്കര ഇൻസ്പെക്ടർ ജോസഫ് ലിയോൺ, എസ്.ഐ. സുദർശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിരട്ടക്കോണം സ്വദേശി ഷിബുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെ.എൽ.09 വി 5037 നമ്പരിലുള്ള ആംബുലൻസ് 2017-ൽ കർണാടക സ്വദേശിക്കു വിറ്റിരുന്നു. ഈ ആംബുലൻസിന്റെ വ്യാജരേഖകളുണ്ടാക്കി അതേ നമ്പരിൽ റെബിൻ തോമസ് ആംബുലൻസ് ഇറക്കി. പഴയ ഓമ്‌നി വാൻ ആംബുലൻസാക്കി മാറ്റുകയായിരുന്നു.വാഹനത്തിന്റെ എൻജിൻ നമ്പർ ഉsൾപ്പെടെ തിരുത്തിയിരുന്നു.

ഷിബുതന്നെയാണ് വ്യാജ ആംബുലൻസ് കണ്ടെത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തത്. തുടർന്ന് പന്ത്രണ്ടംഗസംഘം ഷിബുവിനെ വീട്ടിലെത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച കേസും നിലവിലുണ്ട്.

കൊട്ടാരക്കരയിൽ ഇനിയും വ്യാജ ആംബുലൻസുകൾ ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലഹരിക്കടത്തിനും സമൂഹവിരുദ്ധപ്രവർത്തനങ്ങൾക്കും ആംബുലൻസ് ഉപയോഗിക്കുന്നതായി കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ പോലീസ് മടിക്കുകയാണെന്ന് ആരോപണമുണ്ട്

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News