Monday, April 12, 2021

വീട്ടമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ

Must Read

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി വീണ എസ്. നായരുടെ അഭ്യർഥനാ നോട്ടീസുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീണയുടെ പോസ്റ്ററുകൾ...

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക്...

മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ...

പറവൂർ (കൊച്ചി): വീട്ടമ്മയെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. പുത്തൻവേലിക്കര പാലാട്ടി വീട്ടിൽ പരേതനായ ഡേവിസിെൻറ ഭാര്യ മോളി (61) കൊല്ലപ്പെട്ട കേസിലാണ് പ്രതി അസം സ്വദേശി മുന്ന എന്ന പരിമൾ സാഹുവിന് (24) പറവൂർ അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി മുരളി ഗോപാല പണ്ഡാല ശിക്ഷ വിധിച്ചത്.

മോ​ളി​യു​ടെ വീ​ടി​െൻറ ഔ​ട്ട് ഹൗ​സി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി​ക്ക്​ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം വ​ധ​ശി​ക്ഷ​യും ജീ​വ​പ​ര്യ​ന്ത​വും 1.20 ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ്​ വി​ധി​ച്ചി​ട്ടു​ള്ള​ത്​. വ​നി​ത ദി​ന​ത്തി​ലാ​ണ്​ കോ​ട​തി​യു​ടെ സു​പ്ര​ധാ​ന വി​ധി. 2018 മാ​ർ​ച്ച് 18ന് ​രാ​ത്രി​യാ​ണ് മോ​ളി കൊ​ല്ല​പ്പെ​ട്ട​ത്.

രാ​ത്രി വൈ​കി ന​ട​ന്ന കൊ​ല​പാ​ത​കം അ​ടു​ത്ത ദി​വ​സം രാ​വി​ലെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് മു​ന്നി​ലെ വീ​ട്ടി​ൽ ന​ട​ന്ന സം​ഭ​വം നാ​ടി​നെ ന​ടു​ക്കി. വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന പ്ര​തി മോ​ളി​യെ ത​ല​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ബെ​ഡ് റൂ​മി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി മൃ​ഗീ​യ​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. മോ​ളി​യു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ൻ ഡെ​ന്നി​യു​ടെ മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു കു​റ്റ​കൃ​ത്യം. കു​റ്റം ഡെ​ന്നി​യു​ടെ മേ​ൽ ചു​മ​ത്താ​നും പ്ര​തി ശ്ര​മി​ച്ചു. മോ​ളി​യു​ടെ ദേ​ഹ​ത്ത് 32 ഓ​ളം പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ത​ല​യി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വും ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട​തി​നാ​ൽ ശ്വാ​സം മു​ട്ടി​യു​മാ​ണ് മോ​ളി മ​ര​ണ​പ്പെ​ട്ട​ത്. മോ​ളി ര​ക്ഷ​പ്പെ​ടാ​ൻ മു​ന്ന​യു​ടെ ശ​രീ​ര​ത്തി​ൽ ക​ടി​ക്കു​ക​യും ന​ഖം കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും സ​മീ​പ​വാ​സി​ക​ളു​ടെ മൊ​ഴി​ക​ളും കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി. ഒ​ന്നേ​കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ട പ​റ​വൂ​ർ കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.

കേസിൽ 43 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 51 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കി. ഡിവൈ.എസ്.പിയായിരുന്ന സുജിത്ത് ദാസും പുത്തൻവേലിക്കര സി.ഐയായിരുന്ന എം.കെ. മുരളിയുമാണ് കേസ് അന്വേഷിച്ചത്.

English summary

Defendant sentenced to death for brutally killing housewife

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News