Tuesday, July 27, 2021

കനാലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിക്ക്‌ എലിപ്പനി

Must Read

അമ്പലപ്പുഴ: പോലീസിനെ വെട്ടിച്ചു കനാലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിക്ക്‌ എലിപ്പനി സ്ഥിരീകരിച്ചു. 14 ദിവസത്തേക്കു റിമാൻഡുചെയ്ത ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ നീർക്കുന്നം പൊക്കത്തിൽ പൊടിമോനെ(29)യാണ് ഞായറാഴ്ച മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാൻഡുചെയ്തത്.

പിടികൂടാനെത്തിയ പോലീസിനെ വെട്ടിച്ച് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഇയാൾ തോട്ടപ്പള്ളി സ്പിൽവേ കനാലിൽ ചാടിയത്. കോസ്റ്റൽ വാർഡന്മാരുടെ സഹായത്തോടെ ഇയാളെ കരയിലെത്തിച്ച് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വയറുവേദനയുണ്ടെന്ന് അറിയിച്ചതോടെയാണ് പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയത്. നേരത്തേ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടിട്ടുള്ള ഇയാൾ പത്തോളം മോഷണക്കേസുകളിൽ പ്രതിയാണ്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News