Monday, September 27, 2021

ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരുടെ എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

Must Read

ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരുടെ എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മഞ്ചുമല സ്വദേശി അന്തോണിരാജി(50)നെയാണ് ലയത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് ബുധനാഴ്ച രാത്രി പീഡനത്തിന് ഇരയായത്. കുട്ടിയെ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ പോയപ്പോഴാണ്, അയൽവാസിയായ അന്തോണിരാജ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പോലീസ് തെളിവെടുത്തത്. തുടർന്ന് പോലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News