Monday, September 27, 2021

പോലീസുകാരനെ കടിച്ചിട്ട് രക്ഷപ്പെട്ട വെട്ടുകേസിലെ പ്രതിക്ക്‌ പോലീസിനെ വെട്ടിച്ചുകടക്കുന്നതിനിടെ ബൈക്ക്‌ മറിഞ്ഞ് പരിക്കേറ്റു

Must Read

പോലീസുകാരനെ കടിച്ചിട്ട് രക്ഷപ്പെട്ട വെട്ടുകേസിലെ പ്രതിക്ക്‌ പോലീസിനെ വെട്ടിച്ചുകടക്കുന്നതിനിടെ ബൈക്ക്‌ മറിഞ്ഞ് പരിക്കേറ്റു. അയൽവാസി കുളയ്ക്കാട് മുണ്ടപ്പള്ളി സനൽ ജോസഫിനെ വെട്ടിയ കേസിലെ പ്രതി ദർശനയിൽ സ്റ്റാനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തടിയൂരിലാണ് സംഭവം. ഒളിവിലായിരുന്ന സ്റ്റാൻ ബൈക്കിൽ പോകുന്നതിനിടെ പോലീസ് പട്രോളിങ് സംഘത്തെ കണ്ട് രക്ഷപ്പടാൻ ശ്രമിച്ചു.

ഇതിനിടെ മറിഞ്ഞ വണ്ടിയിൽനിന്ന്‌ താഴെവീണ സ്റ്റാനെ പോലീസ് വാഹനത്തിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നാണ് കോട്ടയത്തേക്ക് മാറ്റിയത്. തിരുവല്ല പോലീസ് മെഡിക്കൽ കോളേജിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഈ കേസിൽ സ്റ്റാനും സഹോദരൻ സ്‌റ്റോയിയും സന്തോഷുമാണ് പ്രതികൾ. പാലിയേക്കരയിൽ ഒളിച്ചിരുന്ന സ്റ്റാനെയും സഹോദരൻ സ്‌റ്റോയിയെയും കഴിഞ്ഞ ഞായാറാഴ്ച പോലീസ് പിടിക്കാൻ ശ്രമിച്ചിരുന്നു. സ്‌റ്റോയിയെ പിടികൂടിയെങ്കിലും ഇതിനിടെ നവീനെന്ന പോലീസുകാരന്റെ കൈയ്ക്കുകടിച്ച് പരിക്കേൽപ്പിച്ചശേഷം സ്റ്റാൻ ഓടി രക്ഷപ്പെട്ടിരുന്നു. കോട്ടത്തോട് പാറയിൽ വീട്ടിൽ സന്തോഷിനെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News