Wednesday, October 27, 2021

ചിന്നക്കനാല്‍ 301 കോളനിക്കു സമീപം കാട്ടാന വൈദ്യുതാഘാതമേറ്റ്‌ ചരിഞ്ഞ സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍

Must Read

രാജകുമാരി: ചിന്നക്കനാല്‍ 301 കോളനിക്കു സമീപം കാട്ടാന വൈദ്യുതാഘാതമേറ്റ്‌ ചരിഞ്ഞ സംഭവത്തില്‍ പ്രതി അറസ്‌റ്റില്‍. 301 കോളനി പാല്‍കുളംകുടിയില്‍ സുരേഷാ(40)ണു വനംവകുപ്പിന്റെ പിടിയിലായത്‌. രണ്ട്‌ മാസക്കാലമായി ഒളിവില്‍ കഴിയുന്ന ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ഓഗസ്‌റ്റ്‌ 13നാണ്‌ 45 വയസുള്ള പിടിയാനയുടെ ജഡം സുരേഷിന്റെ വീടിനു സമീപം കണ്ടെത്തിയത്‌. ഇവിടെ കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്‌ തടയാന്‍ സോളാര്‍ ഫെന്‍സിങ്‌ സഥാപിച്ചിരുന്നു. വന്യമൃഗങ്ങളെ അപകടത്തില്‍ പെടുത്താന്‍ വൈദ്യൂതി ലൈനില്‍നിന്നു കേബിള്‍ വഴി സോളാര്‍ ഫെന്‍സിങിലേക്ക്‌ നേരിട്ട്‌ വൈദ്യുതി കടത്തി വിട്ടതാണ്‌ കാട്ടാനക്ക്‌ വൈദ്യുതി ആഘാതമേല്‍ക്കാന്‍ കാരണം. ആനയുടെ ജഡത്തിനു സമീപത്തുംനിന്നു കണ്ടെത്തിയ കേബിളിന്റെയും വൈദ്യുതി കമ്പിയുടെയും ബാക്കി ഭാഗം സുരേഷിന്റെ വീട്ടില്‍നിന്നും വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി.
സംഭവത്തിനുശേഷം എറണാകുളത്തെ ആദിവാസി നേതാവിന്റെ വീട്ടിലും ചാറ്റുപാറയിലെ ബന്ധുവീട്ടിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന സുരേഷ്‌ കഴിഞ്ഞ ദിവസം 301 കോളനിയിലെ സുഹൃത്തിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്റെ ഇരുചക്രവാഹനം എടുക്കാന്‍ എത്തിയപ്പോഴാണു വനംവകുപ്പിന്റെ പിടിയിലായത്‌. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. 2017 നു ശേഷം ചിന്നക്കനാല്‍ മേഖലയില്‍ മൂന്ന്‌ കാട്ടാനകളാണ്‌ വൈദ്യുതി ആഘാതമേറ്റ്‌ ചരിഞ്ഞത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News