Thursday, December 2, 2021

പതിനാലുകാരിക്കു നേരേ നഗ്നതാപ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

Must Read

പതിനാലുകാരിക്കു നേരേ നഗ്നതാപ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം കാവലംകുഴി ആന്റണി (54) യാണ് അറസ്റ്റിലായത്. മുനമ്പം ഡിവൈ.എസ്‌.പി ആർ. ബൈജുകുമാറിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, ഒളിവിലായിരുന്ന പ്രതിയെ വ്യാഴാഴ്ച പുലർച്ചെ പള്ളിപ്പുറത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈമാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബാലിക വീടിന്റെ ഇറയത്തിരുന്ന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രതിയെത്തി ശബ്ദംകുറച്ച് വിളിച്ചശേഷമാണ് കൃത്യത്തിന്‌ മുതിർന്നതെന്ന് പോലീസ് പറഞ്ഞു.

തുടർന്ന് ബാലിക നൽകിയ പരാതിയിൽ മുനമ്പം പോലീസ് പോക്സോ വകുപ്പുപ്രകാരം കേസ് എടുക്കുകയായിരുന്നു.

പള്ളിപ്പുറം കോൺവെന്റ് മേഖലയിലെ ജനങ്ങൾക്ക് നിരന്തരം ശല്യമായി മാറിയ പ്രതി, ഇതിനുമുമ്പ് പലരുടെ മുന്നിലും നഗ്നതാപ്രദർശനം നടത്തിയിട്ടുണ്ടത്രെ.

എന്നാൽ, ആരും ഇതുവരെ പരാതി നൽകാതിരുന്നതിനാൽ നടപടിയെടുത്തിരുന്നില്ല.

പ്രതിയെ കോടതിയിൽ ഹാജരാക്കി. മുനമ്പം സി.ഐ. എ.എൽ. യേശുദാസ്, എസ്.ഐ. കെ.കെ. ശ്യാംകുമാർ എന്നിവരാണ് അറസ്റ്റുചെയ്തത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News