Sunday, September 19, 2021

മകനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ ബിയർകുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു

Must Read

വലിയതുറ: മകനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ വീട്ടമ്മയെ ബിയർകുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. വലിയതുറ ഫിഷർമെൻ കോളനി സ്വദേശിയായ വീട്ടമ്മയാണ് ആക്രമണത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് കൊച്ച് തോപ്പ് സ്വദേശിയായ ബോബനെ(22) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.

വീട്ടമ്മയുടെ മകനും പ്രതിയും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്നാണ് പ്രതി ബിയർകുപ്പി പൊട്ടിച്ച് വീട്ടമ്മയുടെ മുഖത്ത് കുത്തി പ്പരിക്കേൽപ്പിച്ചത്. ഇവർ ചികിത്സയിലാണ്.

ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ എം.അഭിലാഷ്, എ.അഭിലാഷ്, സി.പി.ഒ.മാരായ രാജേഷ് കുമാർ, അനൂപ്‌രാജ്, സുധി ജോസ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡുചെയ്തു

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News