Thursday, September 23, 2021

ഊന്നുകൽ പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Must Read

കോതമംഗലം: ഊന്നുകൽ പോലീസ് സ്റ്റേഷനിൽ രണ്ട് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നേര്യമംഗലം തലക്കോട് മറ്റത്തിൽ വീട്ടിൽ ബിനു (കുട്ടായി-44) ആണ് അറസ്റ്റിലായത്. സ്റ്റേഷനിലെ പാറാവ്‌ ഡ്യൂട്ടി ഉദ്യോഗസ്ഥനെയും റൈറ്ററെയുമാണ് പ്രതി ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 9.50-ഓടെയാണ് സംഭവം. രാത്രി ഓട്ടോറിക്ഷയിൽ സ്റ്റേഷനിലെ പോർച്ചിൽ വന്നിറങ്ങിയ പ്രതിയോട് പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരം തിരക്കിയപ്പോൾ പെട്ടെന്ന് പ്രകോപിതനാവുകയും മുഖത്ത്് ഇടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാൻ ശ്രമിച്ച സ്റ്റേഷൻ റൈറ്ററെയും പ്രതി ആക്രമിച്ചു. സംഭവശേഷം ഓട്ടോയിൽ സ്ഥലംവിട്ട പ്രതിയെ രാത്രിതന്നെ കോതമംഗലത്തുനിന്ന്് അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു. ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ കെ.ജി. ഋഷികേശൻ നായർ, എ.എസ്.ഐ. അഷറഫ്, സി.പി.ഒ.മാരായ ജിജോ മാത്യു, ഷനിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Latest News

ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്

ന്യൂഡല്‍ഹി: ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ്...

More News