Sunday, September 19, 2021

വിൽപന നടത്തിയ വാഹനം മോഷണം പോയ സംഭവത്തിൽ പ്രതിയായ ആൾ വ്യാജരേഖയുണ്ടാക്കി പൊലീസിനെ കബളിപ്പിച്ചതായും വാഹന ഉടമയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും പരാതി

Must Read

ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി ഡേ​വി​ഡ്സ​ൻ എ​ന്ന​യാ​ളാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കോ​ട്ടു​കാ​ൽ സ്വ​ദേ​ശി മോ​ഹ​ന​ൻ എ​ന്ന​യാ​ൾ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി വി​ഴി​ഞ്ഞം പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച​താ​യും ത​ന്നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​മാ​യാ​ണ് പ​രാ​തി.

ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വ​രാ​വ​കാ​ശ പ്ര​കാ​രം രേ​ഖ​ക​ൾ എ​ടു​ത്ത ഡേ​വി​ഡ്‌​സ​ൺ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി​യ മോ​ഹ​ന​നെ​തി​രെ വി​ഴി​ഞ്ഞം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന്​ വ​ർ​ഷ​ങ്ങ​ൾ ക​ഴിഞ്ഞെ​ങ്കി​ലും മോ​ഷ​ണം പോ​യ​തി​നെ തു​ട​ർ​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വ്യാ​ജ​രേ​ഖ ച​മ​ച്ച് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ നി​ന്നി​റ​ക്കി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം പൊ​ലീ​സി​നും നാ​ണ​ക്കേ​ടാ​യി. സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് പൊ​ലീ​സി​ൽ​നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്കം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​ഴി​ഞ്ഞം പൊ​ലീ​സ്

Leave a Reply

Latest News

സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പാണ്ടിക്കാട്: സ്വർണവെള്ളരിയാണെന്നു കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തിൽ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്.ഓഗസ്റ്റ് 24-നാണ് സംഭവം. തമ്പാനങ്ങാടിയിലെ...

More News