മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

0

“തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീർത്തികരിക്കുന്ന പോസ്റ്റ് വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടതിന് സെക്രട്ടേറിയറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.

സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണം. കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് മണിക്കുട്ടന്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്. ഇതിനെതിരെ പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി.

Leave a Reply