Thursday, June 17, 2021

കൈവിടില്ല, കൈതാങ്ങായി കൂടെയുണ്ട് ദീപാ ജോയി

Must Read

രായമംഗലം പഞ്ചായത്തിലെ പതിനാറാം വാർഡിന് കൈത്താങ്ങായി മെമ്പർ ദീപാ ജോയി.
വാർഡിലെ നൂറ്റമ്പത് കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് നൽകുന്നത്. അശരണർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, കോവിഡ് രോഗബാധിതർ, തുടങ്ങിയവർക്കാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്.

മാസ്ക്, പഞ്ചസാര, തെയില, വെളിച്ചെണ്ണ, അലക്ക് സോപ്പ്, കുളിക്കുന്ന സോപ്പ്, ഉപ്പ്, ശർക്കര, റവ , അരി, ഉഴുന്ന്, മല്ലിപ്പൊടി, മുളകുപൊടി, കടുക്, പച്ചക്കറികൾ എന്നിവയാണ് ഭക്ഷ്യ കിറ്റിലുള്ളത്.

മഹാമാരി കാലത്ത് സമാനതകളില്ലാത്ത സാമൂഹ്യ പ്രവർത്തനമാണ് ദീപാ ജോയി നടത്തുന്നത്. ദുരിതകാലത്ത് രായമംഗലം പഞ്ചായത്ത് നടത്തുന്ന ഭക്ഷണ വിതരണത്തിനും മുൻപന്തിയിൽ തന്നെയുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകി നേരത്തേ ശ്രദ്ധ നേടിയിരുന്നു.

എ.ഐ.വൈ.എഫ് പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഭക്ഷ്യ കിറ്റ് വിതരണം. കഴിഞ്ഞ ഒരു മാസമായി രായമംഗലം പഞ്ചായത്തിൽ പി.കെ.വി ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇരുന്നോ റോളം ഭക്ഷണ പൊതികളാണ് ദിനം പ്രതി വിതരണം ചെയ്യുന്നത്. ഉച്ചയ്ക്കും രാത്രിയിലും ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത് എ.ഐ.വൈ.എഫിൻ്റെ വളണ്ടിയർമാരാണ്.

Leave a Reply

Latest News

കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്

കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ...

More News