മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം.

വിഷയവുമായി ബന്ധപ്പെട്ട പോലീസ് മേധാവിയുടെ തീരുമാനങ്ങൾക്ക് ആഭ്യന്തര വകുപ്പ് അംഗീകാരം നൽകി. സർക്കാരിന്റെ അംഗീകാരം അറിയിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് കത്തയച്ചു.

സുരക്ഷാ ചുമതലയുള്ള ഡി.ഐ.ജിയുടെ കീഴിൽ വിവിധ വകുപ്പുകളുടെ സമിതി രൂപവത്കരിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെയും നിയോഗിക്കും.

സമീപകാലത്ത് ക്ലിഫ് ഹൗസിനു ചുറ്റും പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറിയ പശ്ചാത്തലത്തിൽക്കൂടിയാണ് സുരക്ഷ ശക്തമാക്കാനുള്ള തീരുമാനം.

Leave a Reply