Wednesday, November 25, 2020

സർക്കാരിന്റെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാൻ ദേശീയ തലത്തിൽ അറിയപ്പെടുന്ന പിആർ ഏജൻസിയെ നിയോഗിക്കാൻ തീരുമാനം

Must Read

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍...

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടു സർക്കാരിന്റെ നേട്ടങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി പ്രചരിപ്പിക്കാൻ ദേശീയ തലത്തിൽ അറിയപ്പെടുന്ന പിആർ ഏജൻസിയെ നിയോഗിക്കാൻ തീരുമാനം. സർക്കാരിന്റെ തന്നെ പബ്ലിക് റിലേഷൻസ് വകുപ്പും മുഖ്യമന്ത്രിക്കു പ്രത്യേക സമൂഹ മാധ്യമപ്പടയും ഉള്ളപ്പോഴാണു പുറമേ നിന്നുള്ള ഏജൻസിയെ വരുത്തുന്നത്. ഏജൻസിയെ തിരഞ്ഞെടുക്കാൻ പിആർഡി സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറും ഐടി, കിഫ്ബി പ്രതിനിധികൾ അംഗങ്ങളുമായ സമിതിയെ നിയോഗിച്ചു.

സമൂഹമാധ്യമ സംഘത്തെ നവീകരിക്കാനും ദേശീയ ഏജൻസിയുടെ സേവനം പ്രയോജനപ്പെടുത്തും. കണ്ടന്റുകളുടെ നിർമാണം, രൂപകൽപന, ഡിജിറ്റൽ പ്രമോഷൻ എന്നിവയാണ് ഏജൻസിയുടെ മുഖ്യ ചുമതല. സംസ്ഥാന സർക്കാർ നേരിട്ടും കിഫ്ബി വഴിയും നാലര വർഷം നടപ്പാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ അടക്കം പരമാവധി പ്രചരിപ്പിക്കാൻ കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏജൻസിയെ നിയോഗിക്കുന്നത്. പ്രതിഫലം പിന്നീടു തീരുമാനിക്കും.

കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെ 4 മാസത്തേക്കു മാത്രം 28.37 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും പരിപാലിക്കാൻ സർക്കാർ ചെലവിട്ടത്. ഏജൻസിയെക്കൂടി നിയോഗിക്കുന്നതോടെ ചെലവു വീണ്ടും ഉയരും. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനു സർക്കാർ പണം ചെലവിടുന്നതു രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

English summary

Decision to appoint a nationally known PR agency to disseminate the achievements of the government to the maximum through social media

Leave a Reply

Latest News

നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കാസർകോട്: നടിയെ ആക്രമിച്ച സംഭവത്തിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 48...

കോതമംഗലം പളളിത്തർക്കം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി

കൊച്ചി: കോതമംഗലം പളളിത്തർക്കം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ എന്തെങ്കിലും സമവായ ചർച്ച ഉണ്ടായോ എന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സമാധാനപരമായി തർക്കം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് ഇനിയും...

സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത പതിനേഴു മുതല്‍ സ്‌കൂളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ എന്ന വിധത്തില്‍ അധ്യാപകര്‍...

പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി; രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ

ചണ്ഡീഗഡ് : പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് തീരുമാനം.

തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു; ശക്തമായ മഴ; ജാഗ്രത കണക്കിലെടുത്ത് നാളെ 13 ജില്ലകളില്‍ പൊതു അവധി

ചെന്നൈ: തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കുന്ന നിവാര്‍ ചുഴലിക്കാറ്റിന്റെ വേഗം കൂടുന്നു. തീരത്ത് മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

More News