മിസ് കേരള ജേതാക്കളുടെ മരണം: സൈജുവിനെയും റോയിയെയും വീണ്ടും ചോദ്യം ചെയ്തേക്കും

0

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി സൈ​ജു ത​ങ്ക​ച്ച​നെ​യും മൂ​ന്നാം പ്ര​തി​യും ഫോ​ര്‍​ട്ടു കൊ​ച്ചി​യി​ലെ ന​മ്പ​ര്‍18 ഹോ​ട്ട​ല്‍ ഉ​ട​മ​യു​മാ​യ റോ​യ് വ​യ​ലാ​ട്ടി​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും.

ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സു​ക​ളാ​ണി​ലാ​ണ് ഇ​വ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത. സൈ​ജു​വി​നെ നി​ല​വി​ല്‍ ഒ​മ്പ​തു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. റോ​യി​യെ​യും സൈ​ജു​വി​നെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​ന്‍ നീ​ക്ക​മു​ണ്ടെ​ന്നും അ​റി​യു​ന്നു.

ചൊ​വ്വാ​ഴ്ച ഹോ​ട്ട​ലു​ട​മ റോ​യി​യെ ഒ​രു മ​ണി​ക്കൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്തി​രു​ന്നു.​കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ശേ​ഷം റോ​യി ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​തേ​സ​മ​യം സൈ​ജു​വി​ന്‍റെ ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് റോ​യി പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി.

സൈ​ജു​വി​ന്‍റെ ല​ഹ​രി ഉ​പ​യോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളു​ടെ ന​ഖ​വും മു​ടി​യും തൃ​പ്പൂ​ണി​ത്തു​റ​യി​ലെ റീ​ജ​ണ​ല്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ഫോ​ണി​ല്‍​നി​ന്നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രി പാ​ര്‍​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​ക​ളും ക്രൈം ​ബ്രാ​ഞ്ചി​ന് ല​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി

Leave a Reply