ട്വ​ന്‍റി-20 പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം: “പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് തി​രു​ത്താ​ൻ മ​ന്ത്രി ഇ​ട​പെ​ട്ടു’

0

കൊ​ച്ചി: ട്വ​ന്‍റി-20 പ്ര​വ​ർ​ത്ത​ക​ൻ ദീ​പു മ​ർ​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് തി​രു​ത്താ​ൻ സം​സ്ഥാ​ന​ത്തെ ഒ​രു മ​ന്ത്രി ഇ​ട​പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം. ട്വ​ന്‍റി-20 ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​ബു എം. ​ജേ​ക്ക​ബാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

മ​ന്ത്രി​യു​ടെ ബ​ന്ധു​വാ​യ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് വ​ഴി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ തി​രു​ത്ത​ൽ വ​രു​ത്താ​നാ​യി​രു​ന്നു നീ​ക്കം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ദീ​പു​വി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ന​ട​ന്ന​ത്.

ദീ​പു​വി​നെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യി​ൽ പി.​വി.​ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യ്ക്കും പ​ങ്കു​ണ്ട്. സം​സ്ഥാ​ന​ത്തെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ കേ​സി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ല്ലെ​ന്നും അ​തി​നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Leave a Reply