കൊല്ലം: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും ബിവറേജസുകളും അടച്ചുപൂട്ടിയതോടെ, മദ്യാസക്തി ഉണ്ടായിരുന്നയാള്‍ മരിച്ചു. കൊല്ലം മുഖത്തല ചെറിയേലയില്‍ കിളിത്തട്ടില്‍ വീട്ടില്‍ മുരളി ആചാരി (62) ആണ് മരിച്ചത്.
ഇയാള്‍ രണ്ടുദിവസമായി അക്രമാസക്തനായിരുന്നുവെന്ന് പൊലീസ് പറയുന്നു.ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന്് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം.
മദ്യം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ മൂലം സംസ്ഥാനത്ത് അഞ്ചുപേരാണ് ആത്മഹത്യ ചെയ്തത്.