Sunday, January 23, 2022

കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലി;അംഗനവാടിയിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധ

Must Read

ചെന്നൈ: അംഗനവാടിയിൽ നിന്ന്​ ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടർന്ന്​ ആശു​പത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്​നാട്ടിലെ ഗൂഡല്ലൂരിൽ ഇന്നലെയാണ്​ സംഭവം. കുട്ടികൾ ഛർദ്ദിക്കുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടികൾക്ക്​ നൽകിയ ഭക്ഷണത്തിൽ ചത്ത പല്ലിയുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. രണ്ടുകുട്ടികൾക്ക്​ ചികിത്സ തുടരുമെന്നും മറ്റുള്ളവരെല്ലാം അപകട നില തരണം ചെയ്​തുവെന്നും ഡോക്​ടർമാർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്​ഥരടക്കം സ്​ഥലത്തെത്തി പരിശോധന നടത്തുമെന്നും കുറ്റക്കാക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്​ടർ കെ ബാലസുബ്രമണ്യം ഉറപ്പുനൽകി.

കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചതോടെ സെപ്​റ്റംബർ ഒന്നുമുതൽ തമിഴ്നാട്ടിൽ വിദ്യാർഥികൾക്ക്​ ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിച്ചിരുന്നു

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News