ന്യൂഡൽഹി:രാജ്യത്ത് ഒരു കൊവിഡ് വാക്സീന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ നീഡില്‍ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കിയത്.
മറ്റ് വാക്സീനുകളില്‍ നിന്നും വ്യത്യസ്ഥമായി ഈ വാക്സീന് മൂന്ന് ഡോസ് എടുക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികള്‍ക്കും നല്കാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിലാണ് വാക്സീന് പരീക്ഷണം നടത്തിയത്.
അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് കമ്പനി അപേക്ഷ നല്‍കിയിരുന്നു. പരിശോധനകള്‍ക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നല്‍കിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സീന്റെ പ്രത്യേകത.