കൊടുമ്പ് കല്ലിങ്കൽപ്പാടത്ത് മുതിർന്നവരുടെ “ബൈക്ക് മഡ്റേസ്’ പരിശീലനത്തിനിടെ ആറ്‌ വയസ്സുകാരന്റെ അപകടകരമായ പരിശീലനം

0

കൊടുമ്പ് കല്ലിങ്കൽപ്പാടത്ത് മുതിർന്നവരുടെ “ബൈക്ക് മഡ്റേസ്’ പരിശീലനത്തിനിടെ ആറ്‌ വയസ്സുകാരന്റെ അപകടകരമായ പരിശീലനം. ഈ മാസം 16ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് മുതിർന്നവർക്കൊപ്പം പരിശീലനം നടത്തിയത്.
പല റൗണ്ടുകളിൽ ആറു വയസ്സുകാരൻ പരിശീലനത്തിൽ ഏർപ്പെട്ടു. മൂന്ന് മാസംമുമ്പാണ് റേസ് പഠിക്കാൻ തുടങ്ങിയത്. കോയമ്പത്തൂരിലെ മത്സരത്തിൽ പങ്കെടുത്തശേഷമാണ് കൊടുമ്പിൽ എത്തിയത്. നിരവധി അപകട സാധ്യതയുള്ള മത്സരമാണ് മഡ്‌റേസ്.
ഇതിൽ ചെറിയകുട്ടി പങ്കെടുക്കുമ്പോൾ അപകട സാധ്യതയും കൂടും. ആറുവയസുകാരന്റെ പരിശീലനം കാഴ്‌ചക്കാരിൽ ഭയമുളവാക്കി. ശ്രദ്ധയിൽപ്പെട്ട പാലക്കാട് സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Leave a Reply