Thursday, July 29, 2021

ക്വാറിയിൽ നിന്നുള്ള അപകട ഭീഷണി
എത്രയും വേഗം പരിഹരിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ

Must Read

എറണാകുളം: കരിങ്കൽ ക്വാറിയിൽ ഖനനം നടത്തുമ്പോൾ തെറിക്കുന്ന കരിങ്കൽ ചീളുകൾ ക്വാറിയുടെ താഴ്‌ഭാഗത്തുള്ള വീട്ടിലേക്ക് വീഴുന്നത് കാരണം ജീവനും സ്വത്തിനും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന പരാതിയിൽ വിദഗ്ദേധാപദേശം ലഭ്യമാക്കി എത്രയും വേഗം പരിഹാരം കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

എറണാകുളം ഊരമന സ്വദേശി എൻ.വി.പൈലി സമർപ്പിച്ച പരാതിക്ക് പരിഹാരം കാണാനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവ് നൽകിയത്.

മാറാടി പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. മാറാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് കുര്യാക്കോസ് എന്നയാളുടെ ഉടമസ്ഥതതയിലുള്ള ക്വാറി പ്രവർത്തിക്കുന്നത്. പരാതിക്കാരൻറെ വീടിന് മുകൾ ഭാഗത്ത് ഖനനം നടത്തരുതെന്ന നിർദ്ദേശത്തോടെയാണ് 2019 -20 സാമ്പത്തിക വർഷം ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവകാശ കമ്മീഷനിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാരൻറെ വീടിന് മുകളിൽ ഖനനം നടക്കുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ കേരള പഞ്ചായത്ത് രാജ് (ഭേദഗതി ) നിയമം 2017 പ്രകാരം ലൈസൻസോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടേണ്ടതുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ എറണാകുളം മൈനിംഗ് ആൻറ് ജിയോളജി , മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് വിദഗ്ദ്ധ ഉപദേശം ലഭ്യമാക്കാൻ കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. തുടർന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി കൺട്രോളർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനും മറുപടി കിട്ടിയിട്ടില്ല. മറുപടി ലഭിച്ചാലുടൻ നടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരൻറെ ആശങ്ക ഗൗരവമുള്ളതാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്നും കമ്മീഷൻ മാറാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവ് നൽകി.

പി.എം. ബിനുകുമാർ
പി.ആർ. ഒ
9447694053
2288/2019

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News